'മലപ്പുറം മനസ്സ്' എന്ന വിഷയത്തിൽ ഡോ. സി.സി. പൂർണിമ പ്രഭാഷണം നടത്തും. സലീം ടി. പെരിമ്പലത്തിന്റെ ‘മലാലാ വീപ്‌സ് കൊറോണ ഗോ’ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. സജീഷ് വൈഖരിയുടെ ഒറ്റയാൾ നാടകവും മുജീബ് റഹ്‌മാന്റെ സോളോ തബലയും മെഹ്ഫിലും ഉണ്ടാകും.
മഞ്ചേരി: സാംസ്കാരിക കൂട്ടായ്മയായ 'കല' മഞ്ചേരിയുടെ ‘മഴനിലാവി'ന് തിരികൊളുത്തി ഒമ്പത് യുവതികള്‍. ശനിയാഴ്ച പൂങ്കുടിൽ മനയാണ് കലാ-സാംസ്‌കാരിക-സാഹിത്യ താല്‍പര്യമുള്ളവര്‍ക്കൊരു സംഗമ വേദിയായത്. ഒമ്പതാം വര്‍ഷം നടത്തിയ കലാ-സാംസ്‌കാരിക കൂട്ടായ്‌മയ്ക്ക് ഒമ്പത് യുവതികള്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസം കൈവരിച്ച യുവതികളാണ് ‘മഴനിലാവി'ന് തിരികൊളുത്തിയതെന്ന് കലയുടെ ചെയര്‍മാനായ അഡ്വ ടി പി രാമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കർക്കടക മാസത്തിലെ നിലാവുള്ള രാത്രിയാണ് എല്ലാ വര്‍ഷവും കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ പരിപാടി പുലർച്ചെവരെ നീളുമെന്നും അഡ്വ ടി പി രാമചന്ദ്രന്‍ പറയുന്നു.
'മലപ്പുറം മനസ്സ്' എന്ന വിഷയത്തിൽ ഡോ. സി.സി. പൂർണിമ പ്രഭാഷണം നടത്തി. സലീം ടി. പെരിമ്പലത്തിന്റെ ‘മലാലാ വീപ്‌സ് കൊറോണ ഗോ’ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സജീഷ് വൈഖരിയുടെ ഒറ്റയാൾ നാടകവും മുജീബ് റഹ്‌മാന്റെ സോളോ തബലയും മെഹ്ഫിലും ആസ്വാദനത്തിന്റെ വിസ്മയം തീർത്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രാത്രി ഭക്ഷണമായി കഞ്ഞി വിളമ്പുമെന്നും അഡ്വ ടി പി രാമചന്ദ്രന്‍ പറഞ്ഞു.
2022- ലെ മഴനിലാവ് ആലങ്കോട് ലീലാകൃഷ്ണൻ ആണ് ഉദ്ഘാടനം ചെയ്തത്. ഭരതനാട്യം, കുച്ചിപ്പുടി, നാടകം, ഗാനാലാപനം, മെഹ്ഫിൽ തുടങ്ങിയവയാണ് അന്ന് നടന്നത്.
Also Read: ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂര്‍; വീഡിയോ വൈറല്‍