Malaika Arora about gossips: 'നാല്‍പ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണ്'; ഒടുവില്‍ പ്രതികരിച്ച് മലൈക

By Web Team  |  First Published Jan 16, 2022, 3:42 PM IST

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തയാളാണ് മലൈക. 48കാരിയാണ് മലൈക, 36 വയസാണ് അര്‍ജുന്.


ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ (Malaika Arora). നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും (diet) വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്.  നടി എന്നതിന് പുറമെ നര്‍ത്തകി (dancer), അവതാരക, മോഡല്‍ (model) എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക.

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തയാളാണ് മലൈക. 48കാരിയാണ് മലൈക, 36 വയസാണ് അര്‍ജുന്. നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. 

Latest Videos

അതിനിടെ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ ഗോസിപ്പുകള്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. മലൈകയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്താണ് അര്‍ജുന്‍ മറുപടി കൊടുത്തത്. കിംവദന്തികള്‍ക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കൂവെന്നും ഫോട്ടോ പങ്കുവച്ച് അര്‍ജുന്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Kapoor (@arjunkapoor)

 

ഇപ്പോഴിതാ പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്ന് ചൂണ്ടിക്കാട്ടി മലൈകയും രംഗത്ത് എത്തിയിരിക്കുകയാണ്. ''നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ  പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ''- മലൈക പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരത്തിന്‍റെ പ്രതികരണം. 

 

Also Read: 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക

click me!