ഷീര്‍ ബോഡികോണ്‍ ഡ്രസ് അണിഞ്ഞെത്തി; മലൈകയ്ക്കും തമന്നയ്ക്കും വിമര്‍ശനം

By Web Team  |  First Published Oct 21, 2023, 9:30 PM IST

ഈ വര്‍ഷം സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഏറ്റവുമധികം ട്രെൻഡിംഗായി വന്നതാണ് ഷീര്‍ ബോഡികോണ്‍ ഡ്രസുകള്‍. ബോഡികോണ്‍ ഡ്രസ് എന്നാല്‍ ശരീരത്തോട് അങ്ങനെ തന്നെ ചേര്‍ന്ന് കിടക്കുന്ന ഡിസൈനിലുള്ളതായിരിക്കും


ഫാഷൻ ലോകത്തെ ഓരോ ട്രെൻഡും ആദ്യമറിയുന്നതും അണിയുന്നതുമെല്ലാം സെലിബ്രിറ്റികള്‍ തന്നെയാണ്. പ്രത്യേകിച്ച് സിനിമാതാരങ്ങള്‍. മലയാളം സിനിമാ ഇൻഡസ്ട്രിയെ അപേക്ഷിച്ച് കുറെക്കൂടി ഫാഷൻ പരീക്ഷണങ്ങള്‍ക്ക് ഇടമുള്ളത് ബോളിവുഡിലും അതുപോലെ തെലുങ്കിലും പിന്നെ തമിഴിലുമെല്ലാമാണ്.

ഫാഷൻ ട്രെൻഡുകളില്‍ തന്നെ വസ്ത്രങ്ങളില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന- താരങ്ങളും ഏറെയൊന്നുമില്ല. പക്ഷേ ബോളിവുഡില്‍ ഇതൊരു പുതിയ കാര്യമല്ല. ചെറുതോ വലുതോ ആയ താരങ്ങള്‍ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഫാഷൻ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. 

Latest Videos

ഈ വര്‍ഷം സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഏറ്റവുമധികം ട്രെൻഡിംഗായി വന്നതാണ് ഷീര്‍ ബോഡികോണ്‍ ഡ്രസുകള്‍. ബോഡികോണ്‍ ഡ്രസ് എന്നാല്‍ ശരീരത്തോട് അങ്ങനെ തന്നെ ചേര്‍ന്ന് കിടക്കുന്ന ഡിസൈനിലുള്ളതായിരിക്കും. ശരീരവടിവുകളുടെ സൗന്ദര്യം എടുത്തറിയിക്കുന്നത്.

വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഏറെ പരിശ്രമിക്കുന്ന താരങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതും ഒരു അവസരം തന്നെയാണ്. ഫാഷൻ മേളകളിലോ പാര്‍ട്ടികളിലോ സിനിമാസംബന്ധമായ പരിപാടികളിലോ എല്ലാമാണ് ഇത്തരത്തില്‍ ഡ്രസ് ചെയ്യുന്നതിന് ഏറെയും അവസരമുണ്ടാകാറ്. 

ഇപ്പോഴിതാ അത്തരത്തില്‍ നടന്നൊരു ചടങ്ങില്‍ ബോളിവുഡ് താരം മലൈക അറോറയും തെന്നിന്ത്യൻ താരമായ തമന്നയും ഷീര്‍ ബോഡികോണ്‍ ഡ്രസ് അണിഞ്ഞെത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കുന്നത്. 

ഷീര്‍ അഥവാ സുതാര്യമായ ഡിസൈനിലുള്ള ബോഡികോണ്‍ വസ്ത്രമാകുമ്പോള്‍ അത് ശരീരം തന്നെയാണ് കാണുന്നതെന്ന് തോന്നല്‍ കാഴ്ചക്കാരിലുണ്ടാക്കും. എന്നാല്‍ ഗൗണിനുള്ളില്‍ നൂഡ് ബോഡി സ്യൂട്ട് അണിഞ്ഞാണ് ഇത്തരത്തിലുള്ള ഷീര്‍ വസ്ത്രങ്ങള്‍ അണിയുക. 

എന്നാല്‍ മലൈകയും തമന്നയും അതിരുകടന്ന് ശരീരം പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം പേര്‍ വിമര്‍ശിക്കുന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന വിമര്‍ശനവും ഉയരുന്നു. പലരും മോശമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.  അതേസമയം ഇതെല്ലാം പ്രൊഫഷണലുകളുടെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളാണ്, ഇതിനെ ആസ്വദിക്കുന്നതിലധികം ആക്ഷേപിക്കാൻ ആര്‍ക്കും അവകാശമില്ലെന്ന പക്ഷത്തില്‍ മറുവിഭാഗവും കമന്‍റുകള്‍ ചെയ്യുന്നു. 

തിളങ്ങുന്ന നീല നിറത്തിലുള്ള ഷീര്‍ ബോഡികോണ്‍ ഗൗണ്‍ ആണ് മലൈക അണിഞ്ഞിരിക്കുന്നത്. മലൈകയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

 

തമന്നയാകട്ടെ സില്‍വര്‍ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് തെരഞ്ഞെടുത്തിരുന്നത്. തമന്നയുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

 

നേരത്തെ സണ്ണി ലിയോൺ, ഉര്‍ഫി ജാവേദ് എന്നിവർക്കെതിരെയും ഷീര്‍ ഡ്രസ് അണിഞ്ഞതിന് വ്യാപക വിമര്‍സനമുയര്‍ന്നിരുന്നു.

Also Read:- റെസ്റ്റോറന്‍റുകളില്‍ കയറി ഫുഡ്ഡടിച്ച ശേഷം ഹാര്‍ട്ട് അറ്റാക്ക് എന്നും പറഞ്ഞ് മുങ്ങുന്നയാള്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!