ലെസ്ബിയൻസ് പ്രണയികളായ ആദിലയും നൂറയും സൗദിയില്‍ വച്ച് പ്ലസ് ടു പഠനത്തിനിടെയാണ് പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ബിരുദപഠനത്തിന് ഇരുവരും നാട്ടിലേക്ക് തിരിച്ചു. ബിരുദപഠനത്തിനിടെ കൊവിഡ് വന്നെത്തിയതോടെ നൂറയെ മാതാപിതാക്കള്‍ വീണ്ടും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ അവസരത്തിലാണ് നൂറയ്ക്ക് ഇങ്ങനെയൊരു ബന്ധമുള്ളതായി വീട്ടുകാര്‍ മനസിലാക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രണ്ട് പേരുകളായിരുന്നു ആദില നസ്രീനും ഫാത്തിമ നൂറയും. വീട്ടുകാരുടെ ഇടപെടല്‍ മൂലം പങ്കാളിയെ നഷ്ടപ്പെട്ടുവെന്നും പങ്കാളിയെ തിരികെ വേണമെന്നും കാണിച്ച് ആദില നസ്രീൻ എന്ന പെണ്‍കുട്ടി കോടതിയെ സമീപിച്ചതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്.
ലെസ്ബിയൻസ് പ്രണയികളായ ആദിലയും നൂറയും സൗദിയില്‍ വച്ച് പ്ലസ് ടു പഠനത്തിനിടെയാണ് പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ബിരുദപഠനത്തിന് ഇരുവരും നാട്ടിലേക്ക് തിരിച്ചു. ബിരുദപഠനത്തിനിടെ കൊവിഡ് വന്നെത്തിയതോടെ നൂറയെ മാതാപിതാക്കള്‍ വീണ്ടും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ അവസരത്തിലാണ് നൂറയ്ക്ക് ഇങ്ങനെയൊരു ബന്ധമുള്ളതായി വീട്ടുകാര്‍ മനസിലാക്കുന്നത്.
ഇതോടെ സംഭവം ഏവരും അറിഞ്ഞു. ആദിലയുടെയും നൂറയുടെയും കുടുംങ്ങള്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരവരുടെയും വിവാഹം നടത്തുന്നതിനും ഇവര്‍ ശ്രമിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ഒരു ജോലിക്കുള്ള സാധ്യത മുമ്പില്‍ തുറക്കുന്ന സമയത്ത് ഒരുമിക്കാനായിരുന്നു ആദിലയുടെയും നൂറയുടെയും തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായിക്കൊണ്ടിരുന്നു.
തുടര്‍ന്ന് ഇരുവരും വീട് വിട്ടിറങ്ങി. കോഴിക്കോട്ടെ ഒരു അഭയകേന്ദ്രത്തില്‍ കഴിയവെ ആദിലയുടെ വീട്ടുകാരെത്തി ഇരുവരെയും ആദിലയുടെ ആലുവയിലുള്ള വീട്ടിലെത്തിച്ചു. എന്നാല്‍ ഇവിടെ നിന്നും നൂറയുടെ വീട്ടുകാരെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിന് ശേഷമാണ് പങ്കാളിയെ കാണാനില്ലെന്ന് കാണിച്ച് ആദില കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വാര്‍ത്തകളും വിവാദങ്ങളും ചര്‍ച്ചകളും കൊഴുത്തു. ഇതിനിടെ ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ കേസില്‍ വിധി പുറപ്പെടുവിച്ചത്.
വിധി വന്നതിന് പിന്നാലെ ആദിലയും നൂറയും ചെന്നൈയിലേക്ക് മാറി. നേരത്തെ തന്നെ ഇവര്‍ ചെന്നൈയില്‍ ജോലി നോക്കിയിരുന്നു. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ മൂന്ന് മാസങ്ങള്‍ തികയുകയാണിവര്‍ക്ക്. പൂര്‍ണസന്തോഷത്തിലാണെന്നാണ് ഇരുവരും പറയുന്നത്.
പലരും തങ്ങള്‍ ലെസ്ബിയൻ കപ്പിള്‍ ആണെന്ന് തിരിച്ചറിയുന്നുണ്ടെന്നും ഫ്ളാറ്റ് എടുക്കുമ്പോള്‍ പോലും ഇക്കാര്യം മറച്ചുവച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ആളുകള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ജോലി ചെയ്യുന്ന ഐടി കമ്പനി, സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്ന നിലപാടുള്ള കമ്പനിയാണ്. സുഹൃത്തുക്കളും അങ്ങനെ തന്നെ.
'ഞങ്ങള്‍ പക്ഷികളെ പോലെ സ്വതന്ത്രരാണിപ്പോള്‍. ഞങ്ങള്‍ക്ക് മുമ്പില്‍ ആകാശം തുറക്കപ്പെട്ടത് പോലെ. ഓരോ വ്യക്തിക്കും അവരവരുടെ അഭിരുചിപ്രകാരവും സെക്ഷ്വാലിറ്റി അനുസരിച്ചുമെല്ലാം ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. എന്നാല്‍ സമൂഹം ഇതിന് മുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ ഒരുമിച്ചില്ലെങ്കില്‍ ഞങ്ങളുടെ ജീവിതം തന്നെ അപൂര്‍ണമായിപ്പോകുന്ന അവസ്ഥയാണ്. കഴിഞ്ഞുപോയതൊന്നും ആലോചിക്കാൻ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. നല്ലൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്. സന്തോഷമുള്ള ജീവിതം. അഥിനാല്‍ തന്നെ സമൂഹം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാൻ താല്‍പര്യപ്പെടുന്നില്ല...'- ആദിലയും നൂറയും പറഞ്ഞു.
ഇരുവരും ചെന്നൈയില്‍ ഒരു ഫ്ളാറ്റിലാണ് താമസം. ജോലിയും സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. കോടതി വിധിക്ക് ശേഷം പിന്നീട് വീട്ടുകാര്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാൻ താല്‍പര്യമില്ലെന്നാണ് അറിയിക്കുന്നത്. വീട്ടുകാരില്‍ നിന്ന് അത്രമാത്രം ശാരീരിക- മാനസിക പീഡനം നേരിട്ടുവെന്നാണ് ഇവര്‍ പറയുന്നത്.
Also Read:- 'എന്തിനാണ് ഇത്രയും വൃത്തികേട് എഴുതുന്നത്? മോശമായി ചിത്രീകരിക്കുന്നത്?'