ഗര്‍ഭപാത്രത്തിന്‍റെ അകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും വരെ ഈ കോശകലകളുടെ വളര്‍ച്ച കാണാം.
സെലിബ്രിറ്റികളെ സംബന്ധിച്ച് തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ തുറന്ന് പറയാൻ മടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ പലപ്പോഴും ആരോഗ്യമേഖലയില്‍ കാര്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താൻ സെലിബ്രിറ്റികളുടെ തുറന്നുപറച്ചിലുകള്‍ സഹായിക്കാറുണ്ട്. ഇത്തരത്തില്‍ സ്ത്രീകളെ ചിന്തിപ്പിക്കുകയും സ്വയം പരിശോധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തന്‍റെ രോഗാനുഭവം തുറന്ന് പങ്കുവയ്ക്കുകയാണ് യുവനടി ലിയോണ ലിഷോയ് ( Leona Lishoy) .
എൻഡോമെട്രിയോസിസ് എന്ന സ്ത്രീകളെ ബാധിക്കുന്ന രോഗം തന്നെ കടന്നുപിടിച്ചതിന്‍റെ വേദനാജനകമായ അനുഭവമാണ് ലിയോണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗര്‍ഭപാത്രത്തിന്‍റെ അകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും വരെ ഈ കോശകലകളുടെ വളര്‍ച്ച കാണാം.
undefined
കഠിനമായ ആര്‍ത്തവവേദനയാണിതിന്‍റെ പ്രധാന ലക്ഷണം ( Endometriosis Symptoms) . ഗുരുതരമായൊരു രോഗമായി കണക്കാക്കപ്പെടുന്നില്ലെങ്കില്‍ പോലും ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് മുതല്‍ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് ക്രമേണ നയിക്കാം.
വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണജീവിതം തന്നെ തനിക്ക് നഷ്ടമായെന്നാണ് ലിയോണ ( Leona Lishoy) പറയുന്നത്. ഈ രോഗവുമായി ജീവിക്കുകയെന്നത് ഒരു വെല്ലുവിളിയാണെന്നും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടറുടെയും സഹായത്തോടെയാണ് രോഗത്തെ അതിജീവിച്ചതെന്നും ലിയോണ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകള്‍ കഠിനമായ ആര്‍ത്തവവേദനയെ അവഗണിക്കരുതെന്നാണ് ലിയോണ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ കഠിനമായ ആര്‍ത്തവവേദനയുണ്ടാവുകയാണെങ്കില്‍ അത് 'നോര്‍മല്‍' അല്ലെന്ന് മനസിലാക്കി ഉടനെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണമെന്നും ലിയോണ ഓര്‍മ്മപ്പിക്കുന്നു.
എൻഡോമെട്രിയോസിസ് ലക്ഷണങ്ങള്‍ ( Endometriosis Symptoms)...
കഠിനമായ ആര്‍ത്തവവേദനയ്ക്ക് പുറമെ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന, വയറുവേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, ആര്‍ത്തവസമയത്ത് അമിതമായ രക്തസ്രാവം, വന്ധ്യത, തളര്‍ച്ച, വയറിളക്കം, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, ഓക്കാനം (പ്രത്യേകിച്ച് ആര്‍ത്തവദിനങ്ങളില്‍) എന്നിവയാണ് എൻഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍( Endometriosis Symptoms).
Also Read:- പിരീഡ്സ് വേദന കുറയ്ക്കാം; സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടത്...