സ്ത്രീകള്‍ അറിയാൻ;നിങ്ങളുടെ ചര്‍മ്മത്തില്‍ ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ വരാറുണ്ടോ?

By Web Team  |  First Published Dec 27, 2022, 10:23 PM IST

ആര്‍ത്തവത്തോട് അനുബന്ധിച്ചാണ് കാര്യമായും ഹോര്‍മോണ്‍ വ്യതിയാനം കാണപ്പെടുന്നതും. എത്തരത്തിലെല്ലാമാണ് ആര്‍ത്തവത്തിന് മുമ്പും ശേഷവുമായി സ്ത്രീകളില്‍ ചര്‍മ്മപ്രശ്നങ്ങളും വ്യത്യാസങ്ങളും കാണുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 


നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം വരുന്നതിന് അനുസരിച്ച് വിവിധ ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ കാണാം. അതുപോലെ തന്നെ ഇത് ചര്‍മ്മത്തെയും ബാധിക്കാം. സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരത്തില്‍- പ്രത്യേകിച്ച് ചര്‍മ്മത്തില്‍ കാണുക. 

ആര്‍ത്തവത്തോട് അനുബന്ധിച്ചാണ് കാര്യമായും ഹോര്‍മോണ്‍ വ്യതിയാനം കാണപ്പെടുന്നതും. എത്തരത്തിലെല്ലാമാണ് ആര്‍ത്തവത്തിന് മുമ്പും ശേഷവുമായി സ്ത്രീകളില്‍ ചര്‍മ്മപ്രശ്നങ്ങളും വ്യത്യാസങ്ങളും കാണുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

1-6 ദിവസം വരെ...

ആര്‍ത്തവചക്രത്തിന്‍റെ ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ചര്‍മ്മം തിളക്കം മങ്ങി കാണപ്പെടാം. ഇത് ഈസ്ട്രജൻ ഹോര്‍മോണ്‍ കുറയുന്നത് മൂലമാണ് സംഭവിക്കുന്നത്. ഈസ്ട്രജൻ ഹോര്‍മോണ്‍ കുറയുമ്പോള്‍ ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കാൻ സഹായിക്കുന്ന  'സെബം' കുറയുന്നതോടെയാണ് ചര്‍മ്മം തിളക്കം മങ്ങി, വരണ്ടതായി കാണപ്പെടുന്നത്. 

7- 11 ദിവസം വരെ...

ഈ ദിവസങ്ങളില്‍ ചര്‍മ്മം കുറെക്കൂടി 'ഫ്രഷ്' ആയും ഭംഗിയായും കാണപ്പെടുന്നു.ഈ ഘട്ടത്തില്‍ ഈസ്ട്രജൻ ഹോര്‍മോണ്‍ കൂടുന്നതിനാല്‍ ചര്‍മ്മം നല്ലരീതിയില്‍ തുടുത്തിരിക്കുകയും ചെയ്യാം. 'സെബം' ഉത്പാദനം കൂടുന്നതിനാല്‍ എണ്ണമയവും ഉണ്ടാകാം.

12-16 ദിവസം വരെ...

ഈ സമയത്താണ് ചര്‍മ്മം ഏറ്റവും നല്ലരീതിയില്‍ കാണപ്പെടുക. കാരണം അണ്ഡോത്പാദനത്തിന്‍റെ തൊട്ടുമുമ്പുള്ള സമയമാണിത്. ഈ ഘട്ടത്തില്‍ ഈസ്ട്രജൻ നല്ലരീതിയില്‍ കൂടുന്നു. ചര്‍മ്മം തിളക്കമുള്ളതും തുടുത്തതും ആയിരിക്കാം. നേരത്തേ മുഖക്കുരു ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത് ഈ ദിവസങ്ങളില്‍ ചുരുങ്ങിപ്പോകാം. 

17-24 ദിവസം വരെ...

ഈ ദിവസങ്ങളില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ ആണ് കൂടുക. ഇതിനാല്‍ 'സെബം' വളരെ കൂടുതലാവുകയും മുഖത്ത് എണ്ണമയം കൂടുതലാവുകയും മുഖക്കുരു, മുഖത്ത് നീര് പോലെ ചെറിയ തുടുപ്പ് എന്നിവയും കൂടാം. 

25-28 ദിവസം വരെ...

ഈ ദിവസങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നതിനാല്‍ മുഖത്ത് കട്ടിയുള്ള കുരു വരാൻ കാരണമാകാം. 

മുഖചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ എല്ലാ സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്നതല്ല. 'സെൻസിറ്റീവ്' ആയ ചര്‍മ്മമുള്ളവരില്‍ വളരെ എളുപ്പത്തില്‍ ഇത്തരം വ്യത്യാസങ്ങള്‍ മനസിലാകും.

Also Read:- പിസിഒഎസ് ഉള്ള സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!