ഈ മുത്തശ്ശി പൊളിയാണ് ; ദേവകി കുട്ടിയമ്മയുടെ എനർജിയുടെ രഹസ്യം ഇതാണ് !

By Resmi S  |  First Published May 15, 2024, 11:54 AM IST

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരമ്മ കൂടിയാണ് 70 വയസുള്ള ദേവകി കുട്ടിയമ്മ. ഈ പ്രായത്തിലും യാതൊരു മടിയും കാണിക്കാതെ ആവേശത്തോടെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന ഈ അമ്മയ്ക്ക് കുട്ടി ആരാ​ധകരും ഏറെയാണ്.  


പ്രായം വെറും ന‌മ്പർ മാത്രാണെന്ന് തെളിയിച്ചിരിക്കുകയാണ് മറ്റൊരു അമ്മ കൂടി.  മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ ദേവകി കുട്ടി അന്തർജനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. 70 വയസുള്ള ദേവകി കുട്ടിയമ്മ ഈ പ്രായത്തിലും യാതൊരു മടിയും കാണിക്കാതെ ആവേശത്തോടെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന ഈ അമ്മയ്ക്ക് കുട്ടി ആരാ​ധകരും ഏറെയാണ്.  കിടിലം മുത്തശ്ശി എന്ന ഇൻസ്റ്റ​ഗ്രാം പേജിന് 76000 ൽ അധികം ഫോളോവേഴ്സാണുള്ളത്. 

അമ്മയുടെതായ സ്പെഷ്യൽ റെസിപ്പികൾ, ഡാൻസ് റീലുകൾ എല്ലാം കിടിലം മുത്തശ്ശി എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ കാണാം. പേരക്കുട്ടി മായയാണ് റീൽസ്‍ ചെയ്യാൻ സഹായിക്കുന്നതെന്നും മുത്തശ്ശി പറയുന്നു. ഉണ്ണിയപ്പവും പായസവുമാണ് അമ്മ തയ്യാറാക്കുന്ന പ്രധാവ വിഭവങ്ങൾ. അത് കൂടാതെ ചെറിയൊരു കറ്ററിം​ഗ് സർവീസും അമ്മയും മക്കളും നടത്തി വരുന്നു. കുടുംബശ്രീയുടെ വാർഷിക പരിപാടിയിൽ തിരുവാതിരയ്ക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ടെന്നും മുത്തശ്ശി പറയുന്നു. 

Latest Videos

undefined

രാവിലെ നാലായ്ക്ക് എഴുന്നേൽക്കും. ചിട്ടയായി എല്ലാ കാര്യങ്ങളും ചെയ്ത് വരുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ശ്രമിക്കുന്നത്. പുറത്ത് ഇറങ്ങുമ്പോൾ പലരും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികൾ സെൽഫി എടുത്തോട്ടെ എന്ന് ചോദിക്കും അതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണെന്നും ദേവകി കുട്ടി അമ്മ പറയുന്നു.

'റീൽസ് ചെയ്ത് ‌തുടങ്ങിയതോടെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചില കുട്ടികൾ പോലും ഭക്ഷണം കഴിക്കുന്നത് അമ്മയുടെ റീൽസ് കണ്ടിട്ടാണെന്ന് അടുത്തിടെ ഒരാൾ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി..' - പേരക്കുട്ടി മായ പറയുന്നു. 

 

2023 ലാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. കിടിലം മുത്തശ്ശി ഇൻസ്റ്റ​ഗ്രാം പേജ് തുടങ്ങിയിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളൂവെന്നും വളരെ പെട്ടെന്നാണ് ഇത്രയും ഫോളോവേഴ്സ് ആകുന്നതെന്നും മായ പറയുന്നു.

' ജീവിതത്തിൽ ഒരു കാര്യത്തിനായി ശ്രമിച്ചിട്ട് തോറ്റ് പോയല്ലോ എന്ന ചിന്ത മാറ്റുക. വീണ്ടും അതിനായി ശ്രമിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ തളരരുത്. വീണ്ടും ശ്രമിക്കുകയാണ് വേണ്ടത്. പ്രായം കൂടി വരികയാണ് എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന ചിന്ത മാറ്റിവയ്ക്കുക. എപ്പോഴും ചിരിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോവുകയാണ് വേണ്ടത്...' - ദേവകി കുട്ടി അമ്മ പറയുന്നു.

'നല്ല ധെെര്യമുള്ള ഒരാളാണ് മുത്തശ്ശി. കലാപരമായി ഏറെ താൽപര്യവും മുത്തശ്ശിയ്ക്കുണ്ട്. റീൽസ് ചെയ്യാൻ മുത്തശ്ശി തന്നെ ഓരോ ആശയങ്ങൾ പറയാറുണ്ട്. അങ്ങനെയാണ് റീൽസുകൾ എടുക്കുന്നത്. ധെെര്യത്തോടെയും ക്ഷമയോടെയും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് മുത്തശ്ശി പറയുള്ളത്...' - പേരക്കുട്ടി മായ പറയുന്നു. 

 

click me!