കരീനയുടെ യോഗ പരിശീലക പങ്കുവച്ചൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധേയമാകുന്നത്. തന്‍റെ യോഗ സെഷനിലാണ് കരീന. ഇതിനിടെ അടുത്തിരുന്ന് കളിക്കുന്ന കരീനയുടെ ഇളയ മകൻ ജഹാംഗീറിനെ (ജെ) കാണാം.
ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങളെല്ലാം. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ അത്രയും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നത് ബോളിവുഡിലെ പതിവ് കാഴ്ചയാണ്.
അതുപോലെ തന്നെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായത്തിനുമപ്പുറം ഫിറ്റ്നസിന് പല മാനങ്ങളുമുണ്ടെന്ന സന്ദേശവും ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലും സെലിബ്രിറ്റികള്‍ക്കുള്ള പങ്ക് ചെറുതല്ല.
പ്രത്യേകിച്ച് മുപ്പതുകളിലോ നാല്‍പതുകളിലോ ഉള്ള സ്ത്രീകള്‍, വിവാഹിതരോ അമ്മമാരോ ആയ സ്ത്രീകള്‍ എന്നിവരെല്ലാം വ്യാപകമായി ഫിറ്റ്നസിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന സമയമാണിത്. ഇതിനും നേരത്തെ സൂചിപ്പിച്ചത് പോലെ സെലിബ്രിറ്റികള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഫിറ്റ്നസ് വിഷയങ്ങളില്‍ ആരാധകരെ കാര്യമായ രീതിയില്‍ സ്വാധീനിക്കുന്നൊരു വനിതാതാരമാണ് കരീന കപൂര്‍. സിനിമയില്‍ അത്ര സജീവമായി നില്‍ക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കരീന വളരെ സജീവമാണ്. സിനിമാതിരക്കുകള്‍ക്ക് ഇടയിലും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കരീന, തന്‍റെ കുടുംബജീവിതം ഏറെ മനോഹരമായാണ് കൊണ്ടുപോകുന്നതെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ തന്നെ വ്യക്തമാക്കും.
പ്രസവം കഴിഞ്ഞ് വീണ്ടും ശരീരം പഴയപടി ആക്കുന്നതിന് ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍, ഇതിന്‍റെ ഗുണങ്ങള്‍ എല്ലാം കരീന എപ്പോഴും തന്‍റെ വനിതാ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുള്ളവരാണെങ്കില്‍ പോലും അവര്‍ക്കും ഇതെല്ലാം ചെയ്യാമെന്ന തരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പലപ്പോഴും കരീന ഇത്തരത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളോ വീഡിയോകളോ എല്ലാം.
ഇപ്പോഴിതാ കരീനയുടെ യോഗ പരിശീലക പങ്കുവച്ചൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധേയമാകുന്നത്. തന്‍റെ യോഗ സെഷനിലാണ് കരീന. ഇതിനിടെ അടുത്തിരുന്ന് കളിക്കുന്ന കരീനയുടെ ഇളയ മകൻ ജഹാംഗീറിനെ (ജെ) കാണാം.
അമ്മ യോഗ ചെയ്യുന്നതിനിടെ ചിരിച്ചുകളിച്ച് കുസൃതിയോടെ അമ്മയെ ശല്യപ്പെടുത്തുകയാണ് ജെ. യോഗ പോസിലിരിക്കുന്ന കരീനയുടെ ശരീരത്തിന് താഴെക്ക് നുഴഞ്ഞുകയറി കുസൃതിയോടെ ചിരിക്കുന്ന ജെയെ വാത്സല്യത്തോടെ ഓമനിക്കുന്ന കരീനയെയും വീഡിയോയില്‍ കാണാം. പ്രമുഖരടക്കം നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്.
പ്രസവശേഷം ഫിറ്റ്നസ് തിരിച്ചുപിടിക്കാൻ സോനം കപൂര്‍, ആലിയ ഭട്ട്, അനിത ഹസനന്ദനി എന്നീ താരങ്ങളെല്ലാം വര്‍ക്കൗട്ടിലേക്കും ഡയറ്റിലേക്കുമെല്ലാം കടക്കുന്നത് ഇതേ രീതിയില്‍ ഇവരുടെ വനിതാ ആരാധകരെയെല്ലാം സ്വാധീനിച്ചിരുന്നു. വളരെ പോസിറ്റീവ് ആയ രീതിയില്‍ ആരാധകരെ സ്വാധീനിക്കുന്ന ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് നല്ല സ്വീകരണമാണ് താരങ്ങള്‍ക്ക് ലഭിക്കാറുള്ളതും.
Also Read:- പ്രസവത്തിന് ശേഷമുള്ള മാറ്റം ; വീഡിയോയുമായി നടി അനിത ഹസനന്ദനി