രണ്ടാമതൊരു മകൻ കൂടി പിറന്നതോടെ വീട്ടിലെ തിരക്കുകള്‍ വീണ്ടും കൂടിയെന്നാണ് കരീനയുടെ സോഷ്യല്‍ മീഡിയ അപ്ഡേഷൻസിലൂടെ മനസിലാവുന്നത്. മിക്കപ്പോഴും വീട്ടിലെ വിശേഷങ്ങളെല്ലാം കരീന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ബോളിവുഡ് താരമായ കരീന കപൂര്‍ ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം അകന്ന് കുടുംബത്തിനൊപ്പം തന്നെയാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. ഇടയ്ക്ക് ചില പ്രോജക്ടുകളും പരസ്യവുമെല്ലാം താരം ചെയ്യുന്നുണ്ടെങ്കിലും അധികസമയവും കുടുംബത്തോടൊപ്പം തന്നെയാണ് തുടരാറ്.
രണ്ടാമതൊരു മകൻ കൂടി പിറന്നതോടെ വീട്ടിലെ തിരക്കുകള്‍ വീണ്ടും കൂടിയെന്നാണ് കരീനയുടെ സോഷ്യല്‍ മീഡിയ അപ്ഡേഷൻസിലൂടെ മനസിലാവുന്നത്. മിക്കപ്പോഴും വീട്ടിലെ വിശേഷങ്ങളെല്ലാം കരീന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഭര്‍ത്താവും ബോളിവുഡ് താരവുമായ സെയ്ഫ്, സഹോദരിയും നടിയുമായ കരീഷ്മ, താരസമ്പന്നമായ കുടുംബത്തിലെ ഓരോ അംഗങ്ങള്‍, താരദമ്പതികളായ മാതാപിതാക്കള്‍ എന്നിവരെ കുറിച്ചെല്ലാം കരീന വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും അധികവും കുട്ടികളെ കുറിച്ച് തന്നൊണ് പങ്കുവയ്ക്കാറ്.
മൂത്ത മകൻ തൈമൂറിന് ഇപ്പോള്‍ ആറ് വയസായി. രണ്ടാമത്തെ മകൻ ജഹാംഗീര്‍ എന്ന ജേയ്ക്ക് വയസ് രണ്ട്. ഇരുവരുടെയും കുസൃതികളും വിശേഷങ്ങളുമെല്ലാം കരീന സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കരീന കുട്ടികളെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കൂ.
ഒന്നുരണ്ട് പാത്രത്തിലായി പാൻകേക്കുകള്‍ പാതി കഴിച്ചതാണ് ഫോട്ടോയില്‍ കാണുന്നത്. കൂട്ടത്തില്‍ കപ്പുകളില്‍ ഫ്രൂട്ടസും മറ്റും ഇരിക്കുന്നതും കാണാം. കുട്ടികളുടെ ബ്രേക്ക്ഫാസ്റ്റിന്‍റെ ബാക്കി കഴിക്കുന്ന പതിവ് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഉണ്ടോ എന്ന ചോദ്യവും രസകരമായ സ്മൈലികളുമാണ് ഫോട്ടോയില്‍ കരീന വച്ചിരിക്കുന്നത്.
കുട്ടികള്‍ കഴിച്ചതിന്‍റെ ബാക്കി കഴിക്കാത്ത അമ്മമാരുണ്ടാകില്ലല്ലോ. അല്ലെങ്കില്‍ അപൂര്‍വമായിരിക്കും. ഇതുതന്നെയാണ് കരീനയുടെ സ്റ്റോറി ഏവരെയും, പ്രത്യേകിച്ച് സ്ത്രീകളെ ആകര്‍ഷിക്കാൻ കാരണം. പലരും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ട് തങ്ങളും ഇതേ ശീലക്കാര്‍ തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഒപ്പം തന്നെ കരീനയെ പോലുള്ള സെലിബ്രിറ്റികള്‍ പക്ഷേ ഇങ്ങനെയുള്ള ശീലങ്ങളുള്ളവരായിരിക്കില്ലെന്നാണ് തങ്ങള്‍ ചിന്തിച്ചിരുന്നതെന്നും പലരും കുറിക്കുന്നു. ഏതായാലും കരീനയിലെ അമ്മയെ 'റിലേറ്റ്' ചെയ്യുന്നവരാണ് ഏറെയും.
കുട്ടികള്‍ തന്‍റെ വര്‍ക്കൗട്ടും മറ്റ് പതിവുകളും എങ്ങനെയെല്ലാം തകിടം മറിക്കാറുണ്ട് എന്നതിനെ കുറിച്ച് മുമ്പ് പലപ്പോഴും കരീന സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചപ്പോഴും അമ്മമാരായ സ്ത്രീകള്‍ ഏറെ പേര്‍ തങ്ങള്‍ക്കിത് മനസിലാകുമെന്ന കമന്‍റുകള്‍ കൊണ്ട് ഐക്യപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ ഈ അപ്ഡേഷൻസ് വച്ചുകൊണ്ട് മാത്രം കരീന നല്ലൊരു അമ്മയാണ് എന്ന വിലയിരുത്തലിലേക്ക് എത്തിയവരാണ് ഏറെ പേരും. അതുപോലെ തന്നെ കുടുംബത്തോട് വളരെയധികം കരുതലുള്ളൊരു വ്യക്തിയാണ് എന്നും കരീനയെ കുറിച്ച് എപ്പോഴും അഭിപ്രായം വരാറുണ്ട്.
Also Read:- 'പുതിയ സ്വര്‍ണം ഇതാണ്'; തക്കാളി ആഭരണമായി അണിഞ്ഞ് ഉര്‍ഫി ജാവേദ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-