മകനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് കാജല്‍. മകന്‍ നീല്‍ കിച്ച്‍ലുവിന് ആറ് മാസം പൂര്‍ത്തിയായതിന്‍റെ ആഘോഷത്തിലാണ് താരം കുറിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍റെ ചിത്രവും കാജല്‍ പങ്കുവച്ചിട്ടുണ്ട്.
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അമ്മയായതിന്‍റെ സന്തോഷം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് കാജല്‍. മകന്‍ നീല്‍ കിച്ച്‍ലുവിന് ആറ് മാസം പൂര്‍ത്തിയായതിന്‍റെ ആഘോഷത്തിലാണ് താരം കുറിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍റെ ചിത്രം പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്.
'ആറ് മാസം ഇത്രയും വേഗം കടന്നു പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെ പേടിച്ചിരുന്ന ഒരു യുവതിയില്‍ നിന്ന് കുഞ്ഞിന്‍റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്. ജോലിക്കിടയിലും നിന്നെ പരിചരിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച വരുത്തിട്ടിയില്ല. നീയുമായുള്ള ഓരോ കുഞ്ഞുനിമിഷങ്ങളും ഇത്രത്തോളം ആസ്വദിക്കുമെന്ന് ഞാന്‍ കരുതിയില്ല'- കാജല്‍ പറയുന്നു.
നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ കുറിച്ചും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടല്‍ കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്ത് കുറിച്ചു. സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്ന് ഭര്‍ത്താവിനോട് തമാശ പറയാറുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതുമായ ജോലിയാണിതെന്നും നീലിന്റെ അമ്മയായിരിക്കുക എന്ന ഉത്തരവാദിത്വം ദൈവാനുഗ്രഹമാണെന്നും കാജല്‍ കുറിച്ചു.
നീലിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. കാജലിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. മുമ്പ് നാലാം മാസം പൂര്‍ത്തിയായപ്പോഴും മകനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. എന്‍റെ ജീവിതത്തിന്റെ സ്നേഹത്തിന് നാല് മാസം എന്ന് കുറിച്ചുകൊണ്ടാണ് കാജല്‍ ചിത്രം പങ്കുവച്ചത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍. ഏപ്രില്‍ 19-നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്.
Also Read: വിവാഹത്തിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ പിസ ആസ്വദിച്ച് കഴിക്കുന്ന വധു; വീഡിയോ