Janhvi Kapoor : 'സ്റ്റണ്ണിംഗ്';ജാൻവിയുടെ ബാക്ലെസ് ഡ്രെസ് ഫോട്ടോ ശ്രദ്ധേയമാകുന്നു

By Web Team  |  First Published May 24, 2022, 10:26 PM IST

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജാന്‍വി. സിനിമ കഴിഞ്ഞാല്‍ വര്‍ക്കൗട്ട്- ഫാഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം നല്‍കാറ്.


ഫാഷന്‍റെ കാര്യത്തില്‍ എപ്പോഴും ( Fashion Trends)  ഒരു പടിയോ അതിലധികമോ മുന്നില്‍ നില്‍ക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍ ( Bollywood Stars ). മാറിമാറിവരുന്ന ട്രെന്‍ഡുകള്‍ ആദ്യം എത്തുകയും പുതിയ പരീക്ഷണങ്ങള്‍ തുടങ്ങിവയ്ക്കുകയും ചെയ്യുന്നത് അധികവും ബോളിവുഡ് താരങ്ങള്‍ തന്നെയാണ്.

സ്ത്രീ-പുരുഷ-പ്രായ ഭേദമെന്യേ ബോളിവുഡ് ഫാഷന്‍ സ്റ്റേറ്റുമെന്‍റുകളാല്‍ നിറയാറുണ്ട്. പലപ്പോഴും രാജ്യത്തിന്‍റെ മറ്റ് മേഖകളിലേക്ക് പിന്നീട് എത്തുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ പോലും തുടങ്ങുന്നത് ബോളിവുഡില്‍ നിന്നാണ്. 

Latest Videos

ഇപ്പോഴാണെങ്കില്‍ യുവതാരങ്ങളെല്ലാം തന്നെ ഇക്കാര്യത്തില്‍ ഏറെ 'അപ്ഡേറ്റഡ്' ആണ്. ഇത്തരത്തില്‍ ഫാഷന്‍റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി കപൂര്‍.  

ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ചിത്രങ്ങള്‍, നൃത്തരംഗങ്ങള്‍ എല്ലാംകൊണ്ടും ആരാധകരെ സമ്പാദിച്ചെടുത്ത നടിയാണ് ജാന്‍വി. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന അമ്മ ശ്രീദേവിയുടെ പാതയില്‍ തന്നെയാണ് മകള്‍ ജാന്‍വിയും.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജാന്‍വി. സിനിമ കഴിഞ്ഞാല്‍ വര്‍ക്കൗട്ട്- ഫാഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം നല്‍കാറ്. 

ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ജാന്‍വി പങ്കുവച്ച ചിത്രങ്ങളും ഇതിന് ഉദാഹരണമാണ്. വര്‍ക്കൗട്ടിനോടും ഫാഷനോടും താരത്തിനുള്ള പ്രണയം ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നൊരു ചിത്രം ഇപ്പോള്‍ ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. 

 

 

കറുപ്പ് ബാക്ലെസ് ഡ്രസാണ് ഇതില്‍ ജാന്‍വി അണിഞ്ഞിരിക്കുന്നത്. കാലഘട്ടങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്നൊരു ഔട്ട്ഫിറ്റാണിത്. പാര്‍ട്ടിവെയറായി വരുന്ന അല്‍പം തിളക്കമൊക്കെയുള്ള ഡ്രസ്. ഹാള്‍ട്ടര്‍ നെക്കില്‍ ഫിറ്റ് ആയി വരുന്ന ഡ്രസ് എല്ലായ്പോഴും താരങ്ങളുടെ പ്രിയപ്പെട്ട പാറ്റേണില്‍ വരുന്നതാണ്. 

എന്നാലിത് ജാന്‍വി അണിഞ്ഞതോടെ 'ലുക്ക്' തന്നെ ആകെ മാറിയെന്നും ശ്രീദേവിയെ വെല്ലുന്ന സൗന്ദര്യമാണ് ഈ ചിത്രത്തില്‍ ജാന്‍വിക്കെന്നുമാണ് ആരാധകര്‍ പറയുന്നത്. 

ബാക്ലെസ് വസ്ത്രങ്ങളുടെ വലിയ ആരാധികയാണ് ജാന്‍വി. ഗൗണുകളോ ഡ്രസുകളോ മാത്രമല്ല ലെഹങ്കയോ, സമ്മര്‍ വെയറോ, ബീച്ച് വെയറോ എന്തുമാകട്ടെ, ബാക്ലെസ് ഡിസൈനിന് ജാന്‍വി അല്‍പം കൂടുതല്‍ ഇടം കൊടുക്കാറുണ്ട്. ഇതും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍ നോക്കിയാല്‍ മനസിലാക്കാവുന്നതാണ്. 

 

മെയ് മാസം ഇതുവരെ എന്ന അടിക്കുറിപ്പില്‍ പങ്കുവച്ച ചിത്രങ്ങളില്‍ വര്‍ക്കൗട്ട്, നൈറ്റ് ഔട്ട്, ഫോട്ടോഷൂട്ട് എന്നീ സെഷനുകള്‍ക്ക് അപ്പുറം ഏറെ 'കാഷ്വല്‍' ആയിരിക്കുന്ന ജാന്‍വിയെയും കാണാം. 

Also Read:- 'ബാക്ലെസ്' ഗൗണില്‍ സുഹാന ഖാന്‍; 'ഹോട്ട്' ആയിട്ടുണ്ടെന്ന് ആരാധകര്‍

 

'പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചു'; കോളേജില്‍ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി...വസ്ത്രധാരണത്തിന്റെ പേരില്‍ പല തരത്തിലുള്ള തുറന്ന ചര്‍ച്ചകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭിന്നലൈംഗികതയുള്ളവരുമെല്ലാമാണ്  പ്രധാനമായും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാറ്. വസ്ത്രധാരണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യവും സന്തോഷവുമാണെന്ന അഭിപ്രായത്തില്‍ തന്നെയാണ് മിക്കപ്പോഴും ഈ ചര്‍ച്ചകളെല്ലാം വന്നെത്തിനില്‍ക്കാറ്. എന്നാല്‍ ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം നടക്കുന്ന ഇടങ്ങള്‍ക്ക് പുറത്ത്, സമൂഹത്തില്‍ ഇപ്പോഴും വസ്ത്രധാരണം അലിഖിതമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് നടക്കുന്നത്... Read More...

click me!