ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി പ്രയോജനപ്രദം; എങ്ങനെയെന്നറിയൂ...

By Web Team  |  First Published Nov 1, 2023, 4:35 PM IST

കരിപ്പെട്ടിയില്‍ ആര്‍ത്തവ വേദന അടക്കമുള്ള വയറുവേദനകളും അതുപോലെ തന്നെ സന്ധിവേദനയുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 


ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഒരു വിഭാഗം പേരുടെ ഏറ്റവും വലിയ പ്രശ്നമാണ് വയറുവേദന. നേരിയ രീതിയിലെങ്കിലും ആര്‍ത്തവസമയത്ത് വയറുവേദന അനുഭവപ്പെടാത്ത സ്ത്രീകള്‍ ഇന്ന് കുറവാണെന്ന് പറയാം. ജീവിതരീതികള്‍ അനാരോഗ്യകരമാകുന്നതിന് അനുസരിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ ഏറിവരുന്നതിന്‍റെ ഭാഗമായാണ് ഇതും. 

ആര്‍ത്തവവേദനയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങള്‍ പലതുണ്ട്. ഇക്കൂട്ടത്തില്‍ ചെയ്തുനോക്കാവുന്ന ഒരു പൊടിക്കൈ ആണ് പങ്കുവയ്ക്കുന്നത്. 

Latest Videos

കരിപ്പെട്ടി, അഥവാ പനംചക്കര നിങ്ങളെല്ലാം കണ്ടിരിക്കും. പണ്ടെല്ലാം വീടുകളില്‍ കൊണ്ടുനടന്ന് ഇത് വില്‍ക്കുന്ന ആളുകളെ നിരത്തുകളിലെല്ലാം കാണാമായിരുന്നു. എന്നാലിന്ന് കരിപ്പെട്ടിയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് വിഭവമായിക്കഴിഞ്ഞിട്ടുണ്ട്. 

പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ കരിപ്പെട്ടി ഇപ്പോഴും ആളുകള്‍ ഏറെ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവസമയത്തെ വേദന ലഘൂകരിക്കാനും കരിപ്പെട്ടി പ്രയോജനപ്രദമാണ്. അതിനാല്‍ ആര്‍ത്തവസമയത്ത് വേദനയുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കും. 

അല്ലെങ്കില്‍ കരിപ്പെട്ടി അല്‍പം വെറുതെയെടുത്ത് കഴിച്ചാലും മതി. ഇതിനും ഫലം കാണാം.

കരിപ്പെട്ടിയില്‍ ആര്‍ത്തവ വേദന അടക്കമുള്ള വയറുവേദനകളും അതുപോലെ തന്നെ സന്ധിവേദനയുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് കെമിക്കല്‍ സ്റ്റഡീസി'ല്‍ വന്നൊരു പഠന റിപ്പോര്‍ട്ട് പ്രകാരം ആര്‍ത്തവ വേദനയും ഒപ്പം ക്രമക്കേടുകളും ആര്‍ത്തവത്തിലെ രക്തനഷ്ടം മൂലമുണ്ടാകുന്ന തളര്‍ച്ചയുമെല്ലാം അതിജീവിക്കാൻ കരിപ്പെട്ടി സഹായകമാണ്. ഇതിന് കരിപ്പെട്ടിയിലുള്ള സോഡിയം, പൊട്ടാസ്യം അടക്കം പല ഘടകങ്ങളും സഹായിക്കുന്നു. 

ഇതിനെല്ലാം പുറമെ നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ദഹനം സുഗമമാക്കുന്നതിനും, ശരീരത്തില്‍ അയേണ്‍ അംശം കൂട്ടുന്നതിനും അടക്കം പല കാര്യങ്ങള്‍ക്കും കരിപ്പെട്ടി പ്രയോജനപ്രദമാണ്. 

Also Read:- തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്ന വിഷാംശങ്ങള്‍ ചോക്ലേറ്റുകളില്‍; കണ്ടെത്തി ഗവേഷകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!