ഇറാനില്‍ മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ നടന്ന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് സഹര്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലമുടി ഭാഗികമായി പുറത്തുകാണിച്ചതിന്‍റെ പേരിലായിരുന്ന മഹ്സ അമിനിയെ പൊലീസ് കസ്റ്റഡയിലെടുത്തത്. ഇതിന് പിന്നാലെ ഇവര്‍ മരിക്കുകയും ചെയ്തു.
ഹോളിവുഡ് താരം ആ‍്ജലീന ജോളിയുടെ മുഖം പോലെയാകാൻ പലവട്ടം പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്ന് അവകാശപ്പെടുകയും പ്ലാസ്റ്റിക് സര്‍ജറി മുഖത്തെ ആകെ വികൃതമാക്കിയെന്ന് കാണിക്കുന്നതിന് അത്തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തതിന് ജയിലിലായ ഇറാനിയൻ യുവതി മോചിപ്പിക്കപ്പെട്ടു. 2019ലാണ് സബര്‍ തബര്‍ എന്ന യുവതി കേസില്‍ പെട്ട് ജയിലിലാകുന്നത്. ഇവര്‍ക്കൊപ്പം അന്ന് മറ്റ് മൂന്ന് സ്ത്രീ സോഷ്യല്‍ മീഡിയ (ഇൻസ്റ്റഗ്രാം ) ഇൻഫ്ളുവന്‍സര്‍മാര്‍ കൂടി ജയിലിലായിരുന്നു.
ഇറാനില്‍ മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ നടന്ന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് സഹര്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലമുടി ഭാഗികമായി പുറത്തുകാണിച്ചതിന്‍റെ പേരിലായിരുന്ന മഹ്സ അമിനിയെ പൊലീസ് കസ്റ്റഡയിലെടുത്തത്. ഇതിന് പിന്നാലെ ഇവര്‍ മരിക്കുകയും ചെയ്തു.
undefined
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഇറാൻ കണ്ടത്. ചരിത്രപ്രാധാന്യമുള്ള വനിതാമുന്നേറ്റമായി തന്നെ ഇത് മാറുകയായിരുന്നു. അന്താരാഷ്ട്രതലത്തിലും വലിയ ശ്രദ്ധയാണ് ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് ലഭിച്ചത്. ഇതിന്‍റെ ഭാഗമായി സഹര്‍ തബര്‍ അടക്കം പലരും ജയില്‍ മോചിതരായിട്ടുണ്ടെന്നാണ് സൂചന.
ജയിലില്‍ നിന്ന് പുറത്തെത്തിയ ശേഷം സഹര്‍ ഒരു ടിവി ചാനലിന് അഭിമുഖം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതനുസരിച്ച് കേസിനാസ്പദമായ സംഭവത്തില്‍ ഇവര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. ആഞ്ജലീന ജോളിയാകാൻ പലവട്ടം പ്ലാസ്റ്റിക് സര്‍ജറി നടത്തി, എന്നാല്‍ മുഖം വികൃതമായി എന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2017ലാണ് സഹര്‍ ഈ രീതിയില്‍ പ്രശസ്തയാകുന്നത്.
എന്നാലിതെല്ലാം പ്രശസ്തിക്ക് വേണ്ടി താൻ ചെയ്തതാണെന്നും മേക്കപ്പ് വച്ചാണ് മുഖം ഫോട്ടോകളില്‍ കാണിച്ചത് പോലെ മാറ്റിയതെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്.
ഇത് വലിയ കുറ്റമായിക്കണ്ട് സര്‍ക്കാര്‍ ഇവരെ പത്ത് വര്‍ഷത്തേക്ക് തടവിന് വിധിക്കുകയായിരുന്നു. ആകെ പതിനാല് മാസമാണ് സഹര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരിക്കുന്നത്. ഇനി സോഷ്യല്‍ മീഡിയയിലേക്ക് വരണമെന്നേ തനിക്കില്ലെന്നാണ് ഈ യുവതി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം ജീവിതം തന്നെ മാറ്റിമറിച്ചത് ഇവരെ അത്രമാത്രം ബാധിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വായിച്ചവര്‍ അഭിപ്രായമായി പങ്കുവയ്ക്കുന്നത്.
മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ പ്രതിക്കൂട്ടിലാകുന്ന ഇറാൻ, മഹ്സ അമിനിയുടെ മരണത്തോടെ വലിയ രീതിയിലുള്ള വിചാരണ തന്നെയാണിപ്പോള്‍ നേരിടുന്നത്. സധൈര്യം സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധമറിയിക്കുന്നത് ഭരണകൂടത്തിനെതിരെയുള്ള വെല്ലുവിളിയായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.
Also Read:- ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയയുടെ പരസ്യത്തിന് ഫോട്ടോ ഉപയോഗിച്ചു; കേസുമായി ഗായകൻ