ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മൾ ആചരിക്കുന്നത്. 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം. എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നു. ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മൾ ആചരിക്കുന്നത്. 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്.
ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്.
undefined
ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു. ഈ വനിതാദിനത്തിൽ സ്ത്രീകൾക്കായി സന്ദേശങ്ങൾ അയക്കാം...
"ശബ്ദമുള്ള ഒരു സ്ത്രീ, നിർവചനം അനുസരിച്ച്, ശക്തയായ സ്ത്രീയാണ്." - മെലിൻഡ ഗേറ്റ്സ്
"ഞാനൊരു പക്ഷിയല്ല; ഒരു വലയ്ക്കും എന്നെ കെണിയിലാക്കാൻ അധികാരമില്ല. ഞാനൊരു സ്വതന്ത്ര മനുഷ്യനാണ്. സ്വന്തമായി ഇച്ഛാശക്തിയുള്ളവർ " ഷാർലറ്റ് ബ്രോണ്ടെ
"സ്ത്രീകളെ ശക്തരാക്കുന്നതല്ല ഫെമിനിസം. സ്ത്രീകൾ ഈ ലോകത്ത് മറ്റാരേക്കാൾ ശക്തരാണ്. ലോകം ആ ശക്തിയെ വീക്ഷിക്കുന്ന രീതി മാറ്റുകയാണ് വേണ്ടത് : -ജി.ഡി. ആൻഡേഴ്സൺ
"ഒരു സ്ത്രീക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം അവളുടെ യഥാർത്ഥ സാധ്യതകളെക്കുറിച്ച് അവൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് " - അഡ്രിയൻ റിച്ച്
"സ്ത്രീകളാണ് സമൂഹത്തിന്റെ യഥാർത്ഥ ശില്പികൾ." - ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
"ഏത് സ്ത്രീക്കും ലഭിക്കാവുന്ന ഏറ്റവും നല്ല സംരക്ഷണം... ധൈര്യമാണ്." - എലിസബത്ത് കാഡി സ്റ്റാന്റൺ
"ഒരു സ്ത്രീ പൂർണ്ണ വൃത്തമാണ്. അവളുടെ ഉള്ളിൽ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്. - ഡയാൻ മേരിചൈൽഡ്
"തന്റെ മൂല്യം അറിയുന്ന ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ സ്വയം അളക്കുന്നില്ല, മറിച്ച് ശക്തവും ശാന്തവും ആത്മവിശ്വാസവും ഉള്ളവളാണ്."
ഇരുണ്ട വഴികളിൽ നിന്ന് അഗ്നി'ശോഭ'യോടെ പുറത്തെത്തിയപ്പോൾ ; ഇത് സിനിമകളെ വെല്ലുന്ന കഥ