സ്തനാർബുദമാണ് സ്ത്രീകളിൽ കണ്ട് വരുന്ന മറ്റൊരു ക്യാൻസർ. നേരത്തെ തിരിച്ചറിയുവാനും ഏറ്റവും ഫലപ്രദമായി ഭേദമാക്കുവാനും സാധിക്കുന്ന കാന്‍സറാണ് സ്തനാര്‍ബുദം.
ഈ വനിതാ ദിനത്തിൽ (international women's day) സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ പോകുന്നു. നിരവധി അസുഖങ്ങൾ സ്ത്രീകളെ ബാധിക്കുന്നു. അതിലൊന്നാണ് ക്യാൻസറുകൾ. വിവിധതരം ക്യാൻസറുകളാണ് സ്ത്രീകളെ പിടിപെടുന്നത്. സ്ത്രീ ശരീരം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാകുന്നു.ആ മാറ്റങ്ങൾ എല്ലാവരിലും വ്യത്യസ്ത തോതിലായിരിക്കാം. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പല മാറ്റങ്ങളും (Changes in Body) സ്ത്രീകൾ പലപ്പോഴും വലിയ ഗൗരവത്തോടെ കാണാറുമില്ല.
സ്ത്രീകൾ പലപ്പോഴും ശരീരത്തിൽ പ്രകടമാകുന്ന അർബുദം പോലുള്ള സങ്കീർണരോഗങ്ങളുടെ ലക്ഷണങ്ങളെ അവഗണിക്കുകയും അത് രോഗബാധ തീവ്രമാകാൻ കാരണമാകുന്നതും പൊതുവെ കണ്ടുവരാറുണ്ട്. ശരീരത്തിലെ ഏത് അവയവത്തെയും അർബുദം ബാധിച്ചേക്കാം. സ്തനാർബുദം, ആമാശയ അർബുദം കരളിനെ ബാധിക്കുന്ന അർബുദം, വൃക്കയെ ബാധിക്കുന്ന അർബുദം, ഗർഭാശയ അർബുദം, മസ്തിഷ്‌ക്കാർബുദം, രക്താർബുദം, അണ്ഡാശയ അർബുദം, അസ്ഥികളെ ബാധിക്കുന്ന അർബുദം, ആമാശയ അർബുദം ഇങ്ങനെ വിവിധ തരം അർബുദങ്ങൾ ശരീരത്തെ ബാധിക്കാറുണ്ട്.
സ്ത്രീകളിൽ 60 മുതൽ 65 ശതമാനം വരെ ക്യാൻസറുകൾ ജനനേന്ദ്രിയത്തിലും സ്തനത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാധാരണമായി കാണുന്ന രണ്ട് ക്യാൻസറുകളാണ് സ്തനാർബുദം, ഗർഭാശയ അർബുദവും. ക്യാൻസറുകളിൽ സെർവിക്സ്, ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയം, യോനി, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ക്യാൻസറുകൾ എന്നിവ ഉൾപ്പെടുന്നു.
സെർവിക്കൽ ക്യാൻസർ ഇപ്പോഴും ഇന്ത്യയിൽ പ്രതിവർഷം 120,000 പുതിയ കേസുകൾക്ക് കാരണമാകുന്നു. സെർവിക്കൽ ക്യാൻസർ ഒരു പാപ് സ്മിയർ ടെസ്റ്റ് നടത്തി നേരത്തെ കണ്ടെത്താം.
അതിവേഗം വളരുന്ന മറ്റൊരു അർബുദമാണ് അണ്ഡാശയ അർബുദം. മിക്ക കേസുകളിലും വളരെ വൈകിയാണ് കണ്ടെത്തുന്നത്. എന്നാൽ പാരമ്പര്യമായി സ്തന, അണ്ഡാശയ, വൻകുടൽ ക്യാൻസറുകൾ ഉണ്ടെങ്കിൽ അണ്ഡാശയ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് പതിവായി അൾട്രാസൗണ്ട് പരിശോധനകളും രക്തപരിശോധനകളും നടത്തുന്നത് നല്ലതാണ്.
ഗർഭാശയ അല്ലെങ്കിൽ 'എൻഡോമെട്രിയൽ ക്യാൻസർ' (endometrial cancer), വളരെ വേഗത്തിൽ വളരുന്ന ഒരു രോഗമാണ്. ജീവിതശൈലി പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന രോഗമാണ് ഇത് എന്നതാണ് കാരണം. അമിതവണ്ണം( over weight), പ്രമേഹം, രക്തസമ്മർദ്ദം, സമ്മർദ്ദം(stress), ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ, വന്ധ്യത എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്.
പോളിസിസ്റ്റിക് അണ്ഡാശയമുള്ള പെൺകുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ 'എൻഡോമെട്രിയൽ ക്യാൻസർ' വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകൾ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണമെന്നും ക്രമമായ ഭക്ഷണ ശീലങ്ങളിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
സ്തനാർബുദമാണ് സ്ത്രീകളിൽ കണ്ട് വരുന്ന മറ്റൊരു ക്യാൻസർ. 2030-ഓടെ 18 സ്ത്രീകളിൽ 1 പേർക്കും സ്തനാർബുദം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. നേരത്തെ തിരിച്ചറിയുവാനും ഏറ്റവും ഫലപ്രദമായി ഭേദമാക്കുവാനും സാധിക്കുന്ന ക്യാൻസറാണ് സ്തനാർബുദം.
മാസമുറയുമായി ബന്ധപ്പെട്ടതല്ലാതെ കക്ഷത്തിലോ സ്തനങ്ങളിലോ വേദന അനുഭവപ്പെടുക, സ്തനങ്ങളുടെ തൊലിപ്പുറത്ത് തടിപ്പോ നിറം മാറ്റമോ കാണപ്പെടുക, മുലക്കണ്ണുകളുടെ ചുറ്റുമോ മുകളിലോ തടിപ്പ് കാണപ്പെടുക, മുലക്കണ്ണിൽ നിന്ന് രക്തമോ സ്രവമോ പുറത്ത് വരിക, മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, വലുപ്പത്തിലോ ആകൃതിയിലോ മാറ്റം അനുഭവപ്പെടുക, സ്തനങ്ങളിലോ കക്ഷത്തിലോ മുഴകൾ കാണപ്പെടുക. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നേടണം.
Read more : അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്, ഡിസ്മനോറിയയെ കുറിച്ചറിയാം