സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
ഇന്ന് മാർച്ച് എട്ട്. അന്താരാഷ്ട്ര വനിതാ ദിനം (womens day 2022). സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.നാനാതുറകളിലുമുള്ള സ്ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ.
ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
1975ൽ ഐക്യരാഷ്ട്രസഭയാണ് മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. പർപ്പിൾ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുക. ഈ വർഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്ട്രസഭയാണ് ഇത് തീരുമാനിക്കുക. "സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗ സമത്വം" എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.
ലോകമെമ്പാടുമുള്ള കോളേജുകളും സ്ഥാപനങ്ങളും പ്രസംഗങ്ങൾ, റാലികൾ, എക്സിബിഷനുകൾ, സെമിനാറുകൾ, വിഷയങ്ങളിലും ആശയങ്ങളിലും, സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
അന്താരാഷ്ട്ര വനിതാ ദിനം : സ്ത്രീകളിൽ കണ്ട് വരുന്ന ചില ജീവിതശെെലി രോഗങ്ങൾ