സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും 'പോഷ്' ആക്ട് പ്രകാരമുള്ള സമിതിയില്ല

By Web Team  |  First Published Aug 23, 2023, 4:57 AM IST

സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ജില്ലാ ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ മേലധികാരിക്കെതിരേ നല്‍കിയ പരാതി പരിഗണിക്കവെയാണ് ആഭ്യന്തര തര്‍ക്ക പരിഹാര സമിതി സംബന്ധിച്ച് കമ്മിഷന്‍ അംഗം പരാമര്‍ശിച്ചത്. 


ചങ്ങനാശ്ശേരി: പോഷ് (ലൈംഗിക പീഡനം തടയല്‍ നിയമം) ആക്ട് പ്രകാരമുള്ള ആഭ്യന്തര തര്‍ക്ക പരിഹാര സമിതി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം. 

ആഭ്യന്തര തര്‍ക്ക പരിഹാര സമിതി സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യമായി. സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ജില്ലാ ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ മേലധികാരിക്കെതിരേ നല്‍കിയ പരാതി പരിഗണിക്കവെയാണ് ആഭ്യന്തര തര്‍ക്ക പരിഹാര സമിതി സംബന്ധിച്ച് കമ്മിഷന്‍ അംഗം പരാമര്‍ശിച്ചത്. ഈ കേസില്‍ സ്ഥാപനത്തിന്റെ മേലധികാരി ഹാജരാകാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ല, അവരുടെ വീട്ടില്‍ താമസിക്കുന്ന മക്കള്‍ ആഹാരം നല്‍കുന്നില്ല, സ്വാതന്ത്ര്യം നല്‍കുന്നില്ല, മക്കളെ മാറ്റി താമസിപ്പിക്കണം തുടങ്ങിയ പരാതികളും പരിഗണനയ്ക്ക് എത്തി. 

Latest Videos

undefined

രണ്ടു പരാതികളില്‍ ഇരുകൂട്ടരെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സാധിച്ചെന്ന് വനിത കമ്മിഷനംഗം പറഞ്ഞു. അദാലത്തില്‍ 62 പരാതികള്‍ പരിഗണിച്ചതില്‍ 17 എണ്ണം പരിഹരിച്ചു. രണ്ടു പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 43 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കുടുംബപ്രശ്‌നം, ഗാര്‍ഹികപീഡനം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ എന്നീ കേസുകളാണ് കമ്മിഷന് മുന്നിലെത്തിയത്. അഡ്വ. ഷൈനി ഗോപി, അഡ്വ.മീര രാധാകൃഷ്ണന്‍, അഡ്വ. സി.കെ. സുരേന്ദ്രന്‍, വനിത കമ്മിഷന്‍ ജീവനക്കാരായ എസ്. ലേഖ, മായദേവി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

Read also: ആക്രിക്കടയിൽ പോയ നിരപരാധിയെ മോഷ്ടാവാക്കി പൊലീസ്; ചിത്രം പ്രചരിപ്പിച്ചതിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
കണ്ണൂര്‍: വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ പൂര്‍വ കൗണ്‍സലിംഗിന് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വിവാഹ രജിസ്ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗണ്‍സലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം. ഭാര്യാ-ഭര്‍തൃബന്ധങ്ങള്‍ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികള്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതല്‍ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നതായി കമ്മിഷനു മുമ്പില്‍ വരുന്ന പരാതികളില്‍ നിന്നും വ്യക്തമാകുന്നുവെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. 

Read also: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!