23ാം വയസില്‍ ചേച്ചിയാകാൻ പോകുന്നു; സന്തോഷവാര്‍ത്തയുമായി ആര്യ പാര്‍വതി

By Web Team  |  First Published Feb 11, 2023, 2:43 PM IST

നൃത്തം, മോഡലിംഗ് മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് ആര്യ. ഇൻസ്റ്റഗ്രാമില്‍ മാത്രം എഴുപതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ആര്യക്ക്. ആര്യയുടെ റീലുകളും മറ്റ് വീഡിയോകളും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവയ്ക്കപ്പെടാറുണ്ട്. 


ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും നൃത്ത വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയയായ താരമാണ് ആര്യ പാര്‍വതി. ഇന്ന് ഏറെ സന്തോഷകരമായൊരു വാര്‍ത്തയാണ് ആര്യ തന്‍റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഇരുപത്തിമൂന്നാം വയസില്‍ താനൊരു ചേച്ചിയാകാൻ പോകുന്നുവെന്ന വാര്‍ത്തയാണ് ആര്യ സന്തോഷപൂര്‍വം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിനൊപ്പമുള്ള ചിത്രവും ആര്യ ഇൻസ്റ്റയില്‍ പങ്കിട്ടിട്ടുണ്ട്. ഒപ്പം തന്നെ അമ്മയുടെയും അച്ഛന്‍റെയും ഫോട്ടോയും ആര്യ പങ്കുവച്ചിരിക്കുന്നു. 

Latest Videos

'23 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് താഴെയൊരു കുഞ്ഞ് കുടുംബത്തില്‍ വരാൻ പോകുന്നു. അതിന്‍റെ ആഹ്ളാദത്തിലാണ് ഇപ്പോള്‍. ഒരു വല്യേച്ചിയുടെയും അമ്മയുടെയുമെല്ലാം റോള്‍ ഏറ്റെടുക്കാൻ തയ്യാറായി ഇരിക്കുകയാണ് ഞാൻ. അച്ഛനെയും അമ്മയെയും സ്നേഹം കൊണ്ടും പിന്തുണ കൊണ്ടും അനുഗ്രഹിക്കണം. എളുപ്പം വരൂ കുഞ്ഞേ...'- ഇതാണ് ആര്യ പങ്കുവച്ച കുറിപ്പ്. 

സോഷ്യല്‍ മീഡിയ താരങ്ങള്‍ അടക്കം നിരവധി പേരാണ് ആര്യക്കും അച്ഛനും അമ്മയും ആശംസകളറിയിക്കുന്നത്. സുഖമായി പ്രസിക്കട്ടെയെന്നും, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ അമ്മയ്ക്കും കുഞ്ഞിനും രണ്ടിടത്താകാൻ സാധിക്കട്ടെയെന്നുമെല്ലാം ഏറെ പേര്‍ ആശംസിച്ചിരിക്കുന്നു. 

 

 

വൈകിയുള്ള ഗര്‍ഭധാരണവും പ്രസവവും ആരോഗ്യത്തിന് വെല്ലുവിളികളുയര്‍ത്താറുണ്ട് എന്നതാണ് പൊതുവെയുള്ള സങ്കല്‍പം. എന്നാല്‍ എല്ലാ കേസുകളിലും ഇത്തരം പ്രതിസന്ധികളുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ആര്യയുടെ കുടുംബത്തില്‍ വിഷമങ്ങളേതുമില്ലാതെ കുഞ്ഞ് പിറക്കട്ടെയെന്നാണ് ആരാധകര്‍ നേരുന്നത്. ഇത്രയും പ്രായവ്യത്യാസത്തില്‍ സഹോദരങ്ങളുണ്ടാകുന്നത് തീര്‍ച്ചയായും സവിശേഷമായ അനുഭവം തന്നെയാണ്. അപൂര്‍വം എന്ന് പറയാം. 

നൃത്തം, മോഡലിംഗ് മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് ആര്യ. ഇൻസ്റ്റഗ്രാമില്‍ മാത്രം എഴുപതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ആര്യക്ക്. ആര്യയുടെ റീലുകളും മറ്റ് വീഡിയോകളും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവയ്ക്കപ്പെടാറുണ്ട്. 

Also Read:- വിധവയായ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച് മകൻ; കാരണമുണ്ടെന്ന് ഈ യുവാവ്...

click me!