ഈ മാറ്റങ്ങൾ സ്വാഭാവികം; പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുവതി

By Web Team  |  First Published Sep 23, 2021, 12:03 PM IST

പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ദീപ തന്‍റെ ശരീരത്തിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പറയുന്നത്. പ്രസവാനന്തരം വയറിന്‍റെ രൂപത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഈ ചിത്രങ്ങളിലൂടെ ദീപ കുറിക്കുന്നത്. 


പ്രസവാനന്തരം ശരീരത്തിന് (Postpartum Body) വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റത്തേക്കുറിച്ചാണ് ദീപാ കോസ്ല(Diipa Khosla ) എന്ന യുവതിയുടെ പോസ്റ്റ്. 

പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ദീപ തന്‍റെ ശരീരത്തിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പറയുന്നത്. പ്രസവാനന്തരം വയറിന്‍റെ രൂപത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഈ ചിത്രങ്ങളിലൂടെ ദീപ കുറിക്കുന്നത്. പ്രസവശേഷം എങ്ങനെയാണ് പഴയ ശരീരത്തിലേക്ക് തിരിച്ചെത്തിയതെന്ന് പല സ്ത്രീകളും തന്നോട് ചോദിക്കുന്നു. അവര്‍ക്കുള്ള മറുപടിയായാണ് ഈ പോസ്റ്റെന്നും ദീപ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Diipa Büller-Khosla (@diipakhosla)

 

വണ്ണംവച്ച ഈ ശരീരത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലെന്നും ദീപ പറയുന്നുണ്ട്. തന്നെക്കൊണ്ടു പറ്റുന്നരീതിയില്‍ ആരോ​ഗ്യകരമായ ഭക്ഷണവും വ്യായാമവുമൊക്കെ ശീലമാക്കുന്നുണ്ട്. എന്നിരിക്കിലും തന്റെ ശരീരം മുമ്പ് എങ്ങനെയായിരുന്നോ അത്തരത്തിലേയ്ക്ക് ഇനി ഒരു  തിരിച്ചുപോക്കുണ്ടാകില്ലെന്ന ബോധ്യവുമുണ്ടെന്നും ദീപ കുറിച്ചു. 

'ഒരു കുഞ്ഞിനെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്ത ശരീരമാണിത്. പിന്നെങ്ങനെ ആ ശരീരത്തോട് എനിക്ക് അനുകമ്പ തോന്നാതിരിക്കും? മാതൃത്വത്തിലേക്കുള്ള യുദ്ധത്തിന്‍റെ അടയാളങ്ങളാണ് ഈ സ്ട്രെച്ച് മാർക്കുകള്‍'- ദീപ പറയുന്നു. ഒപ്പം തന്‍റെ പഴയ ശരീരം തിരിച്ചു പിടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു. അപ്പോഴും തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും വിട്ടുവീഴ്ച ചെയ്യാനില്ല. അഭിമാനത്തോടെ തന്നെ അവ ധരിക്കുമെന്നും ദീപ പറയുന്നു.

 

 

Also Read: ഈ വസ്ത്രം അവർക്കുള്ള മറുപടി; ഗൗണിൽ ബ്രെസ്റ്റ് പമ്പ് ഘടിപ്പിച്ച് ദീപ ഖോസ്ല

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!