ആശാ റാണി എന്ന ഇന്ത്യക്കാരിയാണ് സ്വന്തം തലമുടിയില്‍ ഡബിൾ ഡെക്കർ ബസ് കെട്ടി വലിച്ചത്. 12000 കിലോ ഭാരമുള്ള ഡബിൾ ഡെക്കർ ബസാണ് ആശാ റാണി തലമുടി കൊണ്ട് വലിച്ചുനീക്കിയത്.
തലമുടി (Hair) കൊണ്ട് ഡബിൾ ഡെക്കർ ബസ് (double decker bus) വലിച്ചുനീക്കി ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടിയ ഒരു ഇന്ത്യക്കാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്റെ (Guinness World Records) ഔദ്യോഗിക ഇൻസ്റ്റഗ്രാം (instagram) പേജിലൂടെയാണ് വീഡിയോ (video) പുറത്തുവന്നിരിക്കുന്നത്.
ആശാ റാണി എന്ന ഇന്ത്യക്കാരിയാണ് സ്വന്തം തലമുടിയില്‍ ഡബിൾ ഡെക്കർ ബസ് കെട്ടി വലിച്ചത്. 12000 കിലോ ഭാരമുള്ള ഡബിൾ ഡെക്കർ ബസാണ് ആശാ റാണി തലമുടി കൊണ്ട് വലിച്ചുനീക്കിയത്. 12,216 കിലോ ഭാരമുള്ള വാഹനം തലമുടി കൊണ്ട് വലിക്കുന്ന ആശാ റാണി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഇരുവശത്തേയ്ക്കും മെടഞ്ഞിട്ട തലമുടികളുടെ അറ്റത്ത് കട്ടിയുള്ള ചരടുകെട്ടി ബസിലേയ്ക്ക് ബന്ധിപ്പിച്ചാണ് വലിക്കുന്നത്. ആശാ റാണി പുറകിലേയ്ക്ക് നടന്ന് ബസ് വലിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ആശാ റാണിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
Also Read: ഉച്ചത്തിലുള്ള ഏമ്പക്കം; ഗിന്നസ് വേൾഡ് റെക്കോർഡുമായി യുവാവ്