Body Shaming : 'പ്ലസ് സൈസിന് എന്താണ് കുറവ്'; ഹുമ ഖുറേഷിയുടെ കിടിലൻ ലുക്ക്

By Web Team  |  First Published Sep 6, 2022, 2:23 PM IST

പ്രധാനമായും സ്ത്രീകളാണ് ബോഡി ഷെയിമിംഗിന് ഇരകളാകാറ്. സോഷ്യല്‍ മീഡിയ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. സെലിബ്രിറ്റികളായ സ്ത്രീകള്‍ നിത്യേന ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് പാത്രമാകാറുണ്ട്.


ബോഡി ഷെയിമിംഗ് എന്ന പദത്തോട് ഇന്ന് മിക്കവരും പരിചിതരായിക്കഴിഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയെ അവരുടെ ശാരീരിക സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തി കളിയാക്കുകയോ അപസഹിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിനെയാണ് ബോഡി ഷെയിമിംഗ് എന്ന് വിളിക്കുന്നത്.

പ്രധാനമായും സ്ത്രീകളാണ് ബോഡി ഷെയിമിംഗിന് ഇരകളാകാറ്. സോഷ്യല്‍ മീഡിയ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. സെലിബ്രിറ്റികളായ സ്ത്രീകള്‍ നിത്യേന ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് പാത്രമാകാറുണ്ട്. സമാനമായ അനുഭവത്തില്‍ കൂടി കടന്നുവന്നിട്ടുള്ള നടിയാണ് ഹുമ ഖുറേഷിയും.'ഗാംഗ്സ് ഓഫ് വസേപൂര്‍', രജനീകാന്ത് ചിത്രം 'കാല' തുടങ്ങിയ ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടിയാണ് ഹുമ. 'വൈറ്റ്' എന്ന മലയാളചിത്രത്തിലും ഹുമ അഭിനയിച്ചിട്ടുണ്ട്. 

Latest Videos

ശരീരാകരം വലുതാണെന്നതിന്‍റെ പേരില്‍ താൻ പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് വളരെ മോശം പ്രവണതയാണെന്നും താൻ നിര്‍മ്മിച്ച പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കെ ഹുമ പല അഭിമുഖങ്ങളിലൂടെയും തുറന്നുപറഞ്ഞിരുന്നു. ബോഡി ഷെയിമിംഗിനെ കുറിച്ചാണ് ഹുമയുടെ പുതിയ ചിത്രമായ 'ഡബിള്‍ എക്സെല്‍' ചര്‍ച്ച ചെയ്യുന്നത്. 

ബോളിവുഡ് താരങ്ങളായ വിദ്യാ ബാലൻ, സൊനാക്ഷി സിൻഹ എന്നിങ്ങനെയുള്ള താരങ്ങളെല്ലാം പ്ലസ് സൈസിന്‍റെ പേരില്‍ പരിഹസിക്കപ്പെട്ടവരാണ്. എന്നാല്‍ പ്ലസ് സൈസിന് എന്താണൊരു കുറവെന്നും ഈ ആകാരവും വച്ചാണ് എത്രയോ ഭാഷകളില്‍ താൻ സിനിമകള്‍ ചെയ്തതെന്നും ഹുമ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 

ഇപ്പോഴിതാ അതിസുന്ദരിയായി കിടിലൻ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഹുമ. തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ വെബ് സീരീസ് 'മഹാറാണി 2'ന്‍റെ പ്രമോഷന്‍റെ ഭാഗമായി ഹുമ ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഫ്ളോറല്‍ ബ്ലൗസും ഫ്ളോറല്‍ ലെഹങ്കയുമാണ് ഹുമ ഇതില്‍ അണിഞ്ഞിരിക്കുന്നത്. ഒരേ ഡിസൈനില്‍ തന്നെയാണ് ബ്ലൗസും ലെഹങ്കയും ചെയ്തിരിക്കുന്നത്. നീണ്ട സ്ലീവും, ഡീപ് നെക്കുമുള്ള ബ്ലൗസ് വ്യത്യസ്തമായ 'ആറ്റിറ്റ്യൂഡ്' ആണ് നല്‍കുന്നത്. ബോള്‍ഡ് ആയ ആഭരണങ്ങളും ഇതിന് യോജിക്കും വിധം അണിഞ്ഞിരിക്കുന്നു. 

ശരീരസൗന്ദര്യമെന്നതിന് കൃത്യമായ അളവുകോലുകളില്ലെന്നും അവരവര്‍ക്ക് യോജിക്കും വിധം ഔട്ട്ഫിറ്റുകളും ആഭരണങ്ങളും ഹെയര്‍സ്റ്റൈലുമെല്ലാം തെരഞ്ഞെടുക്കുന്നതും അതിനെ കൃത്യമായി 'കാരി' ചെയ്യുന്നതുമാണ് സൗന്ദര്യമെന്നും ഹുമയുടെ ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rani Bharti (@iamhumaq)

Also Read:- ഫാഷൻ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല; ദീപികയുടെയും രണ്‍വീറിന്‍റെയും പുതിയ ലുക്ക്

click me!