കുട്ടികളുടെ സ്‌ക്രീൻ സമയം കൂടുതലായാൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, ഓർമ്മശക്തി കുറയുക തുടങ്ങി പ്രശ്നങ്ങളുണ്ടാകാമെന്ന് ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു.
മൊബെെൽ ഫോൺ, ടാബ് എന്നിവ ഉപയോഗിക്കുന്നവരുടെ കുട്ടികളുടെ എണ്ണം കൂടിവരികയാണ്. ഡിജിറ്റൽ സ്‌ക്രീനുകൾ ലോകം കീഴടക്കുമ്പോൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുമോയെന്നത് മാതാപിതാക്കളുടെ പ്രധാന ആശങ്കയാണ്.
സാമൂഹിക അകലവും വീട്ടിൽ സ്വയം ഒറ്റപ്പെടലും കുട്ടികളുടെ സ്മാർട്ട്‌ഫോൺ സ്‌ക്രീൻ സമയത്തിന്റെ രണ്ട് മടങ്ങ് വർദ്ധനവിന് കാരണമായതായി മോണിറ്ററിംഗ് ആപ്പായ ബോസ്‌കോ പറയുന്നു. 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളുടെ സ്‌ക്രീൻ സമയം വർധിച്ചതായി 2020 ഓഗസ്റ്റിൽ നടത്തിയ ഒരു സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
undefined
അമിതമായ സ്‌ക്രീൻ ഉപയോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ ശാസ്ത്രീയ പഠനങ്ങൾ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള സ്‌ക്രീൻ പരിധികൾ നിർബന്ധമായും ഏർപ്പെടുത്തണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നടത്തിയ പഠനത്തിൽ പറയുന്നു.
കുഞ്ഞുങ്ങളിലെ അമിതമായ സ്‌ക്രീൻ ഉപയോഗം ഉറക്കമില്ലായ്മ, ശ്രദ്ധയില്ലായ്മ, അക്കാദമിക് വെല്ലുവിളികൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. കുട്ടികളുടെ സ്‌ക്രീൻ സമയം കൂടുതലായാൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, ഓർമ്മശക്തി കുറയുക തുടങ്ങി പ്രശ്നങ്ങളുണ്ടാകാമെന്ന് ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു.
അനാവശ്യമായ സ്‌ക്രീൻ സമയം കുട്ടികൾക്ക് ദോഷകരമാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലുള്ള സ്‌ക്രോളിംഗ്, വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തുന്നുവെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷണം പറയുന്നു.
അമേരിക്കൻ കുട്ടികൾ ഒരു ദിവസം ഏഴ് മണിക്കൂറിലധികം ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് മുന്നിൽ ചിലവഴിക്കുന്നതായി
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് വ്യക്തമാക്കുന്നു.