ചുണ്ടിന് മുകളില്‍ അമിതമായി രോമം വളരാതിരിക്കാൻ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന പൊടിക്കൈകള്‍

By Web Team  |  First Published Jun 10, 2023, 6:10 PM IST

ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ് ഇങ്ങനെ സ്ത്രീകളില്‍ ചുണ്ടിന് മുകളില്‍ കാര്യമായ രോമവളര്‍ച്ചയുണ്ടാകുന്നത്. ഇത് കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാമെന്നല്ലാതെ സ്ഥിരമായൊരു പരിഹാരം കാണാനാകില്ല. അതിനാല്‍ തന്നെ ചുണ്ടിന് മുകളിലെ രോമവളര്‍ച്ച കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചെയ്യേണ്ടത്. ഇതിന് സഹായകമാകുന്ന നാല് പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 


സ്ത്രീകളില്‍ വലിയൊരു വിഭാഗത്തിനും മുഖത്ത് ചെറിയ രോമങ്ങള്‍ നിറയെ വളരുന്നത് ഇഷ്ടമല്ലായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം പേര്‍ ഇന്ന് ഫേഷ്യല്‍ ഹെയര്‍ റിമൂവ് ചെയ്യുന്നതും പതിവാണ്. മുഖത്തെ രോമവളര്‍ച്ചയില്‍ തന്നെ അധികപേര്‍ക്കും ഏറ്റവുമധികം പ്രശ്നം മേല്‍ച്ചുണ്ടിന് മുകളില്‍ വളരുന്ന രോമമാണ്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ് ഇങ്ങനെ സ്ത്രീകളില്‍ ചുണ്ടിന് മുകളില്‍ കാര്യമായ രോമവളര്‍ച്ചയുണ്ടാകുന്നത്. ഇത് കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാമെന്നല്ലാതെ സ്ഥിരമായൊരു പരിഹാരം കാണാനാകില്ല. അതിനാല്‍ തന്നെ ചുണ്ടിന് മുകളിലെ രോമവളര്‍ച്ച കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചെയ്യേണ്ടത്. ഇതിന് സഹായകമാകുന്ന നാല് പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

പാലും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പേസ്റ്റ് ഉപയോഗിക്കാം. ഇതിനായി ഒരു ചേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാലും യോജിപ്പിച്ച് തിക്ക് പേസ്റ്റാക്കിയെടുക്കുക. ഇത് ചുണ്ടിന് മുകളില്‍ തേച്ച് 15-20 മിനുറ്റ് വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയുക. മഞ്ഞള്‍ രോമവളര്‍ച്ച വലിയ രീതിയില്‍ കുറയ്ക്കാൻ സഹായിക്കും.

രണ്ട്...

ഇനി ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തൊരു വാക്സിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇതിനായി 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ യോജിപ്പിച്ച് ഈ മിശ്രിതം ഒന്ന് ചൂടാക്കണം. ശേഷം ഇത് ആറാൻ വയ്ക്കണം. അല്‍പം കട്ടിയായ ഈ വാക്സ് ഒരു സ്പാചുലയോ വിരലോ ഉപയോഗിച്ച് ചുണ്ടിന് മുകളില്‍ തേക്കണം. ഇതിന് മുകളിലായി ഒരു കഷ്ണം തുണിയും അമര്‍ത്തി വയ്ക്കണം. 

രോമം വളരുന്ന ദിശയുടെ വിപരീത ദിശയിലേക്കായി തുണി എളുപ്പത്തില്‍ വലിച്ചെടുത്താണ് വാക്സ് റിമൂവ് ചെയ്യേണ്ടത്.  ഇടയ്ക്ക് ഇങ്ങനെ വാക്സ് ചെയ്യുന്നത് അവിടത്തെ രോമകൂപങ്ങളെ ദുര്‍ബലമാക്കുകയും രോമവളര്‍ച്ച കുറയുകയും ചെയ്യും.

മൂന്ന്...

പപ്പായയും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്നൊരു മാസ്ക് ആണ് അടുത്തത്. പച്ച പപ്പായ അരച്ചതിന്‍റെ കൂട്ടത്തില്‍ ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് ആക്കിയെടുത്ത് ഇത് ചുണ്ടിന് മുകളില്‍ തേച്ച് 15-20 മിനുറ്റ് വയ്ക്കുക. ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം രോമവളര്‍ച്ച മന്ദഗതിയിലാക്കുന്നു. 

നാല്...

വെള്ളക്കടല അല്ലെങ്കില്‍ ചനയും ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. വെള്ളക്കടല പൊടിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍ എടുത്ത് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു നുള്ള് മ‍ഞ്ഞളും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കിയ ശേഷം ചുണ്ടിന് മുകളില്‍ തേച്ച് ഉണങ്ങാൻ വിടുക. ശേഷം വിരലുകള്‍ നനച്ച ശേഷം വിരലുകള്‍ വച്ച് പതിയെ ഇത് ഇളക്കിയെടുക്കുക. രോമം വളരുന്നതിന് വിപരീത ദിശയിലേക്കായി വേണം ഇളക്കിയെടുക്കാൻ. 

Also Read:- ആര്യവേപ്പില കൊണ്ട് എളുപ്പത്തില്‍ ചെയ്യാവുന്നൊരു കിടിലൻ സംഗതി; ഇതിന്‍റെ ഗുണങ്ങളും കിടിലനാണേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!