ഗർഭത്തിന്റെ അവസാന മൂന്നു മാസത്തെ രോഗപ്രതിരോധ സംവിധാനം കുഞ്ഞിന്റെ ഹ്രസ്വകാലത്തെയും ദീർഘകാലത്തെയും തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അണുബാധ, സ്ട്രെസ്സ്, രോഗം, അലർജി ഇവയെല്ലാം കുഞ്ഞിനെ ബാധിക്കും.
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. ഗർഭകാലത്തെ സ്ത്രീയുടെ രോഗപ്രതിരോധ സംവിധാനം കുഞ്ഞിന്റെ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. കുഞ്ഞിനു പിന്നീടുള്ള ജീവിതത്തിൽ മാനസികരോഗം വരുന്നതും അമ്മയുടെ ഗർഭകാല ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഗർഭത്തിന്റെ അവസാന മൂന്നു മാസത്തെ രോഗപ്രതിരോധ സംവിധാനം കുഞ്ഞിന്റെ ഹ്രസ്വകാലത്തെയും ദീർഘകാലത്തെയും തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു.
അണുബാധ, സ്ട്രെസ്സ്, രോഗം, അലർജി ഇവയെല്ലാം കുഞ്ഞിനെ ബാധിക്കും.ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിനെ തിരിച്ചറിഞ്ഞാൽ ഐ എൽ–6, സി ആർ പി എന്നീ രണ്ടു പ്രോട്ടീനുകളെ ഇൻഫ്ലമേറ്ററി റെസ്പോൺസിന്റെ ഭാഗമായി പുറത്തുവിടുന്നു. അമ്മയുടെ ശരീരത്തിൽ ഈ പ്രോട്ടീന്റെ അളവ് കൂടുന്നത്, കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗർഭത്തിന്റെ അവസാന മാസങ്ങളിലെ അമ്മയുടെ രോഗപ്രതിരോധ ശക്തിയും ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പിന്റെ നിരക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശിശുവിന്റെ ഓട്ടോണോമിക് നാഡീവ്യവസ്ഥയുടെ (Autonomic Nervous System) വികാസം സാവധാനത്തിലാക്കുന്നു.
undefined
ഗർഭത്തിന്റെ അവസാന ആഴ്ചകൾ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഈ പഠനം തെളിയിക്കുന്നു. ലൊസാഞ്ചലസിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഡയറക്ടറായ ബ്രാഡ്‌ലി പീറ്റേഴ്സണും സംഘവുമാണ് ഈ പഠനം നടത്തിയത്. ഗർഭകാലം സന്തോഷത്തോടെ സമ്മർദങ്ങളില്ലാതെ ആസ്വദിക്കാൻ ശ്രദ്ധിക്കുക.