നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ഭക്ഷണം ചെറിയ തോതില്‍ ഇടയ്‌ക്കിടെ കഴിക്കുക. അധികം എരിവും പുളിയും മസാലയും എണ്ണയും ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക. പരിപ്പ്, പയര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്‌ക്കുക.
ധാരാളം വെള്ളം കുടിക്കുക.ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. അല്‌പനേരം പതുക്കെ നടക്കുകയും ചാരിയിരുന്നു വിശ്രമിക്കുകയും ചെയ്യാം.
ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്ഷീണവും ഛര്‍ദിയും സാധാരണയാണ്. ഇത് പന്ത്രണ്ടോ പതിനാല് ആഴ്‌ചകള്‍ വരെയും ചിലപ്പോള്‍ അഞ്ചാം മാസം വരെയും നീണ്ടു നിന്നേക്കാം.
തുടക്കത്തിലുള്ള ഛർദ്ദി ഒഴിവാക്കാൻ...
undefined
രാവിലെ തന്നെ ഛർദ്ദി ഉണ്ടെങ്കില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് ബിസ്‌ക്കറ്റോ റെസ്‌ക്കോ കഴിക്കുക. എണ്ണയില്‍ വറുത്തു പൊരിച്ച പലഹാരങ്ങള്‍ ഒഴിവാക്കുക. അധികം എരിവും പുളിയും മസാലയും ചേര്‍ത്ത ഭക്ഷണം ഒഴിവാക്കണം. ചില ഭക്ഷണപദാര്‍ഥങ്ങളുടെ പ്രത്യേക ഗന്ധം ശ്വസിക്കുമ്പോള്‍ ഓക്കാനം വരികയാണെങ്കില്‍ അത് ഒഴിവാക്കുക. മൂന്നുനേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടവിട്ട് കഴിക്കുന്നതാണ്.
ഇഷ്‌ടമുള്ളതും പെട്ടെന്നു ദഹിക്കുന്നതുമായ ആഹാരം, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കഴിക്കാം. ഛര്‍ദി വളരെ കൂടുതലായാല്‍ ഗര്‍ഭിണിയുടെ സ്‌ഥിതി മോശമാകും. നിര്‍ജലീകരണം കൊണ്ട് ബോധക്കേടും വരാം. ഗര്‍ഭകാലത്ത് മൂത്രത്തില്‍ പഴുപ്പ്, രാക്‌താതിമര്‍ദം, എക്ലാംപ്‌സിയ എന്നീ അസുഖങ്ങള്‍ ഉണ്ടായാലും ഛര്‍ദി കൂടുതലാകാം. അതുകൊണ്ട് ഉടനെ ഡോക്‌ടറെ കാണണം.
നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ...
നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ഭക്ഷണം ചെറിയ തോതില്‍ ഇടയ്‌ക്കിടെ കഴിക്കുക. അധികം എരിവും പുളിയും മസാലയും എണ്ണയും ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക. പരിപ്പ്, പയര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്‌ക്കുക.
ധാരാളം വെള്ളം കുടിക്കുക.
ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. അല്‌പനേരം പതുക്കെ നടക്കുകയും ചാരിയിരുന്നു വിശ്രമിക്കുകയും ചെയ്യാം. നെഞ്ചെരിച്ചില്‍ കൂടുതലാണെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക.
ക്ഷീണം മാറാന്‍...
ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്ഷീണം സാധാരണയാണ്. ഗര്‍ഭധാരണം മൂലം ശരീരത്തിലുണ്ടാകുന്ന സ്വഭാവിക മാറ്റങ്ങള്‍കൊണ്ടും പോഷകാഹാരക്കുറവു കൊണ്ടും രക്‌തക്കുറവുകൊണ്ടും മനസിലെ ആശങ്കകൊണ്ടും ക്ഷീണം അനുഭവപ്പെടാം. ഇടയ്‌ക്കിടെ വിശ്രമിക്കുക, കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക, സന്തുലിത ആഹാരം കഴിക്കുക എന്നിവ ക്ഷീണം കുറയ്‌ക്കാന്‍ സഹായിക്കും.