Harnaaz Sandhu : വിശ്വസുന്ദരി മത്സരവേദിയിലെ 'മ്യാവൂ' വിവാദം; ഒടുവില്‍ പ്രതികരിച്ച് ഹർനാസ് സന്ധു

By Web Team  |  First Published Dec 25, 2021, 1:49 PM IST

ഹർനാസിനെക്കൊണ്ട് അവതാരകന്‍ സ്റ്റീവ് ഹാർവി മിമിക്രി ചെയ്യിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. താങ്കൾ മൃ​ഗങ്ങളെ അനുകരിക്കുമെന്നു കേട്ടു, അതൊന്നു ചെയ്താലോ എന്നായിരുന്നു ഹാർവി ഹർനാസിനോട് ചോദിച്ചത്. 


2021ലെ വിശ്വസുന്ദരി പട്ടം (Miss Universe) നേടിയ ഹർനാസ് സന്ധുവാണ് (Harnaaz Sandhu) ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ഈ നേട്ടം സൈബര്‍ ലോകം ആഘോഷമാക്കുന്നതിനിടയിൽ വിശ്വസുന്ദരി വേദിയിൽ വച്ച് സ്റ്റീവ് ഹാർവി ഹർനാസിനോട് ചോദിച്ച ചോദ്യം വിവാദമാവുകയും ചെയ്തിരുന്നു. 

ഹർനാസിനെക്കൊണ്ട് അവതാരകന്‍ സ്റ്റീവ് ഹാർവി മിമിക്രി ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് വിമർശനങ്ങൾക്ക് കാരണമായത്. താങ്കൾ മൃ​ഗങ്ങളെ അനുകരിക്കുമെന്നു കേട്ടല്ലോ... അതൊന്നു ചെയ്താലോ എന്നായിരുന്നു ഹാർവി ഹർനാസിനോട് ചോദിച്ചത്. ഉടനെ, നമസ്തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹർനാസ്  അനുകരിക്കുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ അത് സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Latest Videos

എന്നാല്‍ മറ്റ് മത്സരാർഥികളോട് അവരുടെ നേട്ടങ്ങളെക്കുറിച്ച് ചോദിച്ച ഹാർവി എന്തുകൊണ്ടാണ് ഹർനാസ് സന്ധുവിനോട് മൃ‍​ഗങ്ങളെപ്പോലെ അനുകരിക്കാൻ പറഞ്ഞതെന്ന് വിമര്‍ശിക്കുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം. വിശ്വസുന്ദരി മത്സരത്തിൽ ചോദിക്കേണ്ട ചോദ്യമായിരുന്നോ അതെന്നും മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയും മോഡലുമായ ഒരു സ്ത്രീയോട് മറ്റൊരു ചോദ്യവും ചോദിക്കാനില്ലേ എന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹർനാസ്. സൗന്ദര്യമത്സര വേദിയില്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചതില്‍ എന്താണിത്ര തെറ്റെന്നായിരുന്നു ഹർനാസിന്‍റെ മറുപടി. 'എല്ലാം തികഞ്ഞതാണ് സൗന്ദര്യ മത്സരവേദികൾ എന്നു കരുതരുത്. തന്റെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സ്റ്റീവ് അത്തരമൊരു ചോദ്യം ചോദിച്ചതിൽ സന്തോഷമേയുള്ളു. വേദിയിൽ തനിക്ക് താനാവാൻ കഴിഞ്ഞു, തന്റെ വലിയൊരു കഴിവ് പ്രദർശിപ്പിക്കാൻ കഴിഞ്ഞു' - ഹർനാസ് പറഞ്ഞു. 

Also Read: വിശ്വസുന്ദരിയുടെ 'മ്യാവൂ'; വൈറലായി വീഡിയോ, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

click me!