കഥ പറയുന്ന മുടികെട്ടുകൾ; ഹെയർസ്റ്റൈലിൽ അത്ഭുതപ്പെടുത്തി നൈജീരിയൻ സ്ത്രീകൾ 

പലതരത്തിലുള്ള ഹെയർസ്റ്റൈലുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. വിവിധ സ്റ്റൈലിൽ നിറങ്ങളിൽ ഫാഷനിലൊക്കെ. പൊതുവെ സ്ത്രീകളിലാണ് അധികവും ഹെയർസ്റ്റൈലുകൾ കാണാറുള്ളത്. എന്നാൽ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം ഹെയർസ്റ്റൈലുകൾ പാരമ്പര്യത്തെ കൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്


പലതരത്തിലുള്ള ഹെയർസ്റ്റൈലുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. വിവിധ സ്റ്റൈലിൽ നിറങ്ങളിൽ ഫാഷനിലൊക്കെ. പൊതുവെ സ്ത്രീകളിലാണ് അധികവും ഹെയർസ്റ്റൈലുകൾ കാണാറുള്ളത്. എന്നാൽ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം ഹെയർസ്റ്റൈലുകൾ പാരമ്പര്യത്തെ കൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. തലമുടി കെട്ടലിന്റെ ശൈലിയിലൂടെ തങ്ങളുടെ പാരമ്പര്യം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്ന വിധത്തിലാണ് ഇവിടെ സ്ത്രീകൾ മുടിക്കെട്ടുന്നത്. എവിടെയെന്നല്ലേ? നൈജീരിയൻ സ്ത്രീകളുടെ ഹെയർസ്റ്റൈലുകൾക്ക് വിവിധതരം അർത്ഥങ്ങളും സന്ദേശങ്ങളുമാണ് ഉള്ളത്.

വിവാഹങ്ങൾ, ജന്മദിനങ്ങൾ തുടങ്ങിയ പരിപാടികളിൽ ഒരു പ്രത്യേക കുടുംബത്തെയോ പ്രദേശത്തെയോ സൂചിപ്പിക്കാൻ അല്ലെങ്കിൽ അന്നത്തെ രാഷ്ട്രീയ കലാപര പ്രസ്ഥാനങ്ങളോട് പ്രതികരിക്കുന്നതിനൊക്കെ വേണ്ടിയാണ് ഇത്തരം ഹെയർസ്റ്റൈലുകൾ നൈജീരിയൻ സ്ത്രീകൾ ഉപയോഗിക്കുന്നത്. പൊക്കിവെച്ചതും, സൈഡ് ചരിഞ്ഞതും അർച്ചിന്റെ രൂപത്തിലും തുടങ്ങി പലവിധത്തിലാണ് ഹെയർസ്റ്റൈൽ വരുന്നത്. വിവിധതരം ഹെയർസ്റ്റൈലുകളിൽ മുടി കെട്ടാൻ നൈജീരിയൻ സ്ത്രീകൾക്ക് 30 മിനിറ്റ് മുതൽ 5 മണിക്കൂർ വരെയാണ് സമയം വേണ്ടി വരുക. പ്രശസ്തനായ നൈജീരിയൻ ഫോട്ടോഗ്രാഫർ ജെ.ഡി ഒഖായി ഒജെയ്കെരെയാണ് സ്വന്തം നാട്ടിലെ സ്ത്രീകളുടെ മുടികെട്ടലിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തി ലോകത്തെ അറിയിച്ചത്.  

Latest Videos

ഇത്തരത്തിൽ ഏകദേശം 1000 ഹെയർസ്റ്റൈലുകളുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. 40 വർഷമെടുത്താണ് ഒഖായി ചിത്രങ്ങൾ പകർത്തിയത്. ഹെയർസ്റ്റൈലുകളുടെ സൗന്ദര്യത്തിലും കലാപരമായ രൂപത്തിലും ആകൃഷ്ടനായതിന് അപ്പുറം അദ്ദേഹം അത് വരും തലമുറക്ക് വേണ്ടിയാണ് പകർത്തിയതെന്നാണ് ഒഖായിയുടെ മകൻ ഫോട്ടോഗ്രാഫറായ അമെയ്‌സ് ഒജെയ്കെരെ പറയുന്നത്. 1960ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്നും നൈജീരിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് സ്ത്രീകൾക്കിടയിൽ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പ്രചാരമേറിയത്. അതിനുമുമ്പ്, വൈവാഹിക നില, വംശീയ ഉത്ഭവം, സാമൂഹിക സാമ്പത്തിക അടിസ്ഥാനങ്ങൾ എന്നിവയെ പ്രതീകപ്പെടുത്തുന്ന സാമൂഹിക അടയാളങ്ങളായിരുന്നു ഹെയർസ്റ്റൈലുകൾ.

നൈജീരിയൻ സ്വാതന്ത്ര്യത്തോടെ അവയ്ക്ക് രാഷ്ട്രീയ അർത്ഥവും കൈവന്നു. ചിത്രങ്ങൾ പകർത്തുമ്പോൾ ഒഖായ്ക്ക് മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. കൊളോണിയൽ ശക്തികളുടെ കീഴിൽ പ്രചാരം നഷ്ടപ്പെട്ട തദ്ദേശീയ ഹെയർസ്റ്റൈലുകളുടെ പുനരുജ്ജീവനത്തെയാണ് അദ്ദേഹം പകർത്തിയത്. നൈജീരിയൻ പൗരന്മാർ അവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കുമ്പോൾ ഒഖായി സ്ത്രീകളുടെ വ്യത്യസ്ത ഹെയർസ്റ്റൈലുകളെ പകർത്തി.

ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തിൽ ശൈലികളുടെ ഓർമ്മ നിലനിർത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടു. യുവതലമുറയ്ക്ക് ഇത്തരം സ്റ്റൈലുകളൊക്കെ വെറും പഴഞ്ചനാണ്. അതുകൊണ്ട് തന്നെ നൈജീരിയൻ ജനതയുടെ ഈ മുടികെട്ട് ഒക്കെ അന്യമാക്കപ്പെടാൻ സാധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായ നൈജീരിയൻ ജനതയുടെ സൗന്ദര്യത്തെ പ്രദർശിപ്പിക്കുവാൻ കൂടി വേണ്ടിയാണ് ഒഖായി ചിത്രങ്ങൾ പകർത്തിയത്.      

ഒറ്റയ്ക്ക് പൊരുതി കരയ്ക്കടുപ്പിച്ച ജീവിതം കൊണ്ട് അമ്മ പഠിപ്പിച്ച പാഠം, 'തളരരുത്, പൊരുതണം!'

click me!