മുടി സ്ട്രെയിറ്റൻ ചെയ്യുന്നത് പതിവാക്കുമ്പോള്‍ അത് സ്ത്രീകള്‍ക്ക് ക്രമേണ ദോഷമായി വരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ 'നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിയോൺമെന്‍റല്‍ ഹെല്‍ത്ത് സേഫ്റ്റി' (എന്‍ഐഇഎച്ച്എസ്)യില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങളോളം നീണ്ട പഠനം സംഘടിപ്പിച്ചത്.
കെമിക്കലുകളുപയോഗിച്ച് മുടി സ്ട്രെയിറ്റൻ ചെയ്യുന്നത് ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുമ്പൊക്കെ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗെല്ലാം വ്യാപകമായി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ധാരളം സ്ത്രീകള്‍ ഇത് പതിവായി ചെയ്യുന്നുണ്ട്.
എന്നാല്‍ മുടി ഈ രീതിയില്‍ സ്ട്രെയിറ്റൻ ചെയ്യുന്നത് പതിവാക്കുമ്പോള്‍ അത് സ്ത്രീകള്‍ക്ക് ക്രമേണ ദോഷമായി വരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ 'നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിയോൺമെന്‍റല്‍ ഹെല്‍ത്ത് സേഫ്റ്റി' (എന്‍ഐഇഎച്ച്എസ്)യില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങളോളം നീണ്ട പഠനം സംഘടിപ്പിച്ചത്.
വര്‍ഷങ്ങളോളം ഹെയര്‍ സ്ട്രെയിറ്റനിംഗ് ചെയ്യുമ്പോള്‍ ഇതിലൂടെ ശരീരത്തിലെത്തുന്ന കെമിക്കലുകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദസാധ്യത വര്‍ധിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പാരബെൻസ്', 'ബിസ്ഫിനോള്‍ എ', 'ഫോര്‍മാള്‍ഡിഹൈഡ്' തുടങ്ങിയ കെമിക്കലുകളാണത്രേ ഇത്തരത്തില്‍ ദോഷം ചെയ്യുന്നത്.
അതേസമയം ഹെയര്‍ ഡൈ, ബ്ലീച്ച്, ഹൈലൈറ്റ്സ് തുടങ്ങിയവ സ്ത്രീകളില്‍ ഇത്തരത്തില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം കണ്ടെത്തിയിട്ടില്ല.
'ഹെയര്‍ സ്ട്രെയിറ്റനിംഗ് ചെയ്യാത്ത സ്ത്രീകളില്‍ എഴുപത് വയസോട് കൂടി ഗര്‍ഭാശയ സംബന്ധമായ ക്യാൻസര്‍ സാധ്യത 1.64 ശതമാനം വരുന്നുവെങ്കില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗ് പതിവായി ചെയ്യുന്ന സ്ത്രീകളില്‍ അത് 4.05 ശതമാനമാണെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്..'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക അലക്സാണ്ടര്‍ വൈറ്റ് (എന്‍ഐഇഎച്ച്എസ്) പറയുന്നു.
അമേരിക്കയിലാണെങ്കില്‍ കറുത്ത വംശജരായ സ്ത്രീകളിലാണത്രേ ഈ സാധ്യത കൂടുതലും കണ്ടെത്തപ്പെട്ടത്. കാരണം ഇവര്‍ പൊതുവില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗ് കൂടുതലായി ചെയ്യാറുണ്ടത്രേ. ആഗോളതലത്തില്‍ 2022ല്‍ 65,950 ഗര്‍ഭാശയ ക്യാൻസറാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അമേരിക്കയില്‍ ഇതില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്, പ്രത്യേകിച്ച് കറുത്ത വംശജര്‍ക്കിടയിലെന്നും പഠനം പറയുന്നു. 'ജേണല്‍ ഓഫ് ദ നാഷണല്‍ ക്യാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ട്'ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
Also Read:- 'രാജ്യത്ത് വര്‍ഷത്തില്‍ 70,000ത്തിലധികം സ്ത്രീകളുടെ മരണത്തിന് ഇടയാക്കുന്ന രോഗം'