ഉദ്യോഗസ്ഥനെ തല്ലിയതിൽ തനിക്ക് കുറ്റബോധം തോന്നുന്നുവെന്നും എന്നാല്‍ അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. അൻഷുൽ ബൻസാൽ എന്നയാളാണ് കുറിപ്പ് എഴുതിയിട്ടുള്ളത്.
ദില്ലി: ഡൽഹി മെട്രോ വാർത്തകളിൽ നിറയുന്നത് ആദ്യമല്ല സംഭവമല്ല. വീഡിയോ റീലുകൾ ഉണ്ടാക്കുന്നത് മുതൽ വാക്ക് പോരും കയ്യാങ്കളിയും വരെ ഡൽഹി മെട്രോയിൽ സ്ഥിരം സംഭവങ്ങളാണ്. ഇത്തരം സംഭവങ്ങളുടെ ഒക്കെയും വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറൽ ആകാറുണ്ട്. സമാനമായ രീതിയിൽ ഒരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. തന്‍റെ സുഹൃത്തിന്‍റെ കാലുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് മനസിലാക്കിയതോടെ സൈനിക ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കേണ്ടി വന്നതിനെ കുറിച്ച് റെഡ്ഡിറ്റില്‍ പോസ്റ്റ് വന്നത്.
ഉദ്യോഗസ്ഥനെ തല്ലിയതിൽ തനിക്ക് കുറ്റബോധം തോന്നുന്നുവെന്നും എന്നാല്‍ അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. അൻഷുൽ ബൻസാൽ എന്നയാളാണ് കുറിപ്പ് എഴുതിയിട്ടുള്ളത്. തന്‍റെ സുഹൃത്തായ യുവതിക്കൊപ്പം ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു. മുട്ടോളം നീളമുള്ള വസ്ത്രമാണ് സുഹൃത്ത് ധരിച്ചിരുന്നത്. സൈനിക യൂണിഫോം ധരിച്ച നാൽപ്പത് വയസുള്ള ഒരാൾ ഞങ്ങളുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു.
ഇയാള്‍ക്ക് സമീപം മറ്റൊരാള്‍ ഇരിപ്പുണ്ടായിരുന്നു. സൈനിക വേഷം ധരിച്ചയാള്‍ തന്‍റെ സുഹൃത്തിന്‍റെ കാലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണെന്ന് അയാളുടെ അടുത്തിരുന്നയാള്‍ സൂചിപ്പിച്ചു. ഉടൻ സൈനിക വേഷത്തിലുള്ള ആളുകളെ അടുത്തെത്തി ഫോൺ തട്ടിയെടുത്ത് പരിശോധിച്ചു. ഗാലറിയില്‍ ചിത്രങ്ങള്‍ കണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. അയാളെ അടിക്കുകയും ഒച്ച വയ്ക്കുകയും ചെയ്തുവെന്ന് അൻഷുൽ ബൻസാൽ കുറിച്ചു.
Posts from the delhi
community on Reddit
യൂണിഫോമില്‍ ആയതിനാല്‍ അയാളെ തല്ലരുതെന്നും സംഭവം റിപ്പോർട്ട് ചെയ്യാനും എല്ലാവരും പറഞ്ഞു. എല്ലാ ബഹളങ്ങൾക്കും ശേഷം രണ്ട് മെട്രോ ഉദ്യോഗസ്ഥർ എത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചു. കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചെങ്കിലും ഔപചാരികമായി പരാതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. അയാളുടെ കുടുംബത്തിന്‍റെ ഹൃദയം തകര്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അൻഷുൽ ബൻസാൽ പറഞ്ഞു.