ഗര്‍ഭനിരോധന ഗുളികകള്‍ മാത്രമല്ല, പ്രമേഹത്തിന് എടുക്കുന്ന 'മെറ്റ്ഫോര്‍മിൻ' പോലുള്ള മരുന്നുകളിലും ഇക്കാര്യങ്ങള്‍ ബാധകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. മരുന്നുകളെടുക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതലാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അതിനാല്‍ തന്നെ അത്യാവശ്യമായി ഗുളികകളെടുക്കുന്ന സാഹചര്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമല്ല.
ഗര്‍ഭനിരോധനത്തിനായി മരുന്നുകളെടുക്കുന്നത് സാധാരണമാണ്. ഇത്തരം മരുന്നുകളെടുക്കുമ്പോള്‍ കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ സംഭവിക്കുക. പലര്‍ക്കും ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഹായകമാകുന്ന, ഡയറ്റുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് റഷി ചൗധരി.
ഗര്‍ഭനിരോധന ഗുളികകള്‍ മാത്രമല്ല, പ്രമേഹത്തിന് എടുക്കുന്ന 'മെറ്റ്ഫോര്‍മിൻ' പോലുള്ള മരുന്നുകളിലും ഇക്കാര്യങ്ങള്‍ ബാധകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. മരുന്നുകളെടുക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതലാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അതിനാല്‍ തന്നെ അത്യാവശ്യമായി ഗുളികകളെടുക്കുന്ന സാഹചര്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമല്ല.
undefined
ഒന്ന്...
പൊതുവേ പഴങ്ങള്‍ (ഫ്രൂട്ട്സ്) നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്വീകരിക്കും മുമ്പ് പഴങ്ങളും കാര്‍ബും പരമാവധി കുറച്ച് ഫാറ്റ് ഉള്ള ഭക്ഷണം കാര്യമായി കഴിക്കാം. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തെ ബാലൻസ് ചെയ്യുന്നതിനായാണ് ചെയ്യുന്നത്.
രണ്ട്...
വിവിധ തരം സീഡുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഫ്ളാക്സ് സീഡ്സ്, പംപ്കിൻ സീഡ്സ്, സീസം സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ് എന്നിവയെല്ലാം നല്ലത് തന്നെ. ഇത് ആര്‍ത്തവത്തെ അടിസ്ഥാനപ്പെടുത്തി മാസത്തില്‍ പലപ്പോഴായി കഴിക്കാം. ആര്‍ത്തവചക്രത്തിന്‍റെ ആദ്യ പകുതിയിലാണെങ്കില്‍ ഫ്ളാക്സ് സീഡ്സ്, പംപ്കിൻ സീഡ്സ് എന്നിവ കഴിക്കാം. രണ്ടാം പകുതിയില്‍ സണ്‍ഫ്ളവര്‍ സീഡ്സ്, സീസം സീഡ്സ് എന്നിവയും കഴിക്കാം. ഇതും ഹോര്‍മോണ്‍ ബാലൻസിംഗിന് തന്നെയാണ് സഹായിക്കുന്നത്.
മൂന്ന്...
പാലുത്പന്നങ്ങള്‍ നല്ലതുപോലെ കഴിക്കുന്നവരാണെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്വീകരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഇവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. കാത്സ്യം അടങ്ങിയ സീസം സീഡ്സ്, ചില പച്ചക്കറികള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുകയുമാവാം.
നാല്...
ഗുളികകളുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ആര്‍ത്തവത്തെയാണ് പ്രധാനമായും ബാധിക്കുക. ഇതൊഴിവാക്കാൻ ഒമേഗ-3 സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്.
ഇത്തരത്തിലുള്ള ഡയറ്റ് ടിപ്സിലേക്ക് പോകും മുമ്പ് ആവശ്യമെങ്കില്‍ ഡോക്ടറുമായി സംസാരിക്കാം. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ അനുസരിച്ച് ഇക്കാര്യങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയ ശേഷം ഡയറ്റ് ക്രമീകരിക്കാമല്ലോ. ഇത് കുറെക്കൂടി ആത്മവിശ്വാസവും നല്‍കും.
Also Read:- ഗര്‍ഭിണിയാകാൻ തയ്യാറെടുക്കുകയാണോ? എങ്കിലീ ഭക്ഷണങ്ങളെ കുറിച്ചറിയൂ...