പിസിഒഎസ് ഉള്ള സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 22, 2022, 9:26 AM IST

ആര്‍ത്തവ ക്രമം തെറ്റിവരിക, കടുത്ത വേദന, ശരീരത്തില്‍ അമിത രോമവളര്‍ച്ച, അമിതവണ്ണം, മഉക്കുരു, വിഷാദം എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതുമൂലമുണ്ടാകാം. സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ല സാധ്യതയും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ കൂടുതലാണ്. 


സ്ത്രീകളില്‍ കാണപ്പെടുന്ന ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നമാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം). പ്രധാനമായും സ്ത്രീകളിലെ ആര്‍ത്തവത്തെയാണ് ഇത് ബാധിക്കുന്നത്. അനുബന്ധമായി പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം. 

ആര്‍ത്തവ ക്രമം തെറ്റിവരിക, കടുത്ത വേദന, ശരീരത്തില്‍ അമിത രോമവളര്‍ച്ച, അമിതവണ്ണം, മഉക്കുരു, വിഷാദം എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതുമൂലമുണ്ടാകാം. സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ല സാധ്യതയും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ കൂടുതലാണ്. 

Latest Videos

പിസിഒഎസ് വരുന്നതിന് വ്യക്തികളുടെ ജീവിതരീതി വലിയ രീതിയില്‍ സ്വാധനീക്കാറുണ്ട്. അതിനാല്‍ തന്നെ ഇതിന്‍റെ പ്രശ്നങ്ങള്‍ ചെറുക്കുന്നതിന് ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയെല്ലാം ഇത്തരത്തില്‍ ഉറപ്പാക്കാം. ഇപ്പോള്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇത് ദിവസവും ഉള്ള ചിട്ടയായ ഭക്ഷണക്രമം എന്ന രീതിയില്‍ തന്നെ പങ്കുവയ്ക്കാം.

ഒന്ന്...

ആദ്യം രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിക്കാം. ഇത് ദഹനം എളുപ്പത്തിലാക്കുകയും വണ്ണം കൂടുന്നത് ചെറുക്കുകയും ചെയ്യും. അതുപോലെ ഉലുവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായകമാണ്. രാത്രിയില്‍ കിടക്കാൻ നേരം ഉലുവ കുതിര്‍ത്തുവച്ചാല്‍ മതി. 

രണ്ട്...

പ്രഭാതഭക്ഷണത്തിനാണെങ്കില്‍ പ്രോട്ടീന്‍ സമ്പന്നമായി പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചത്, ഓട്ട്സ്, ബദാം, പാല്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ് ഉചിതം. 

മൂന്ന്...

ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയ ശേഷം പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് പ്രോട്ടീൻ പൗഡര്‍ കഴിക്കാം. ഇതിനൊപ്പം ഏതെങ്കിലുമൊരു പഴവും കഴിക്കാം. പേരക്കയോ പപ്പായയുടെ ഭാഗമോ ആപ്പിളോ കിവിയോ ഓറഞ്ചോ അങ്ങനെ എന്തുമാകാം. 

നാല്...

ഉച്ചഭക്ഷണത്തിന് മുമ്പായി കഴിയുന്നതും ഒരു പാത്രം സലാഡ് കഴിക്കുക. പച്ചക്കറി വച്ച് തയ്യാറാക്കുന്ന സലാഡാണ് കഴിക്കേണ്ടത്. 

അഞ്ച്...

ഉച്ചഭക്ഷണം മിതമായ അളവില്‍ ആരോഗ്യകരമായ ധാന്യങ്ങള്‍, ഗോതമ്പുഭക്ഷണം, പച്ചക്കറികള്‍ എന്നിവയെല്ലാം ചേര്‍ത്ത് കഴിക്കാം. പച്ചക്കറികള്‍ തന്നെ ആയിരിക്കണം കൂടുതലും കഴിക്കേണ്ടത്. 

ആറ്...

വൈകുന്നേരം സ്നാക്സ് ആയി  രണ്ട് പുഴുങ്ങിയ മുട്ടയുടെ വെള്ളയോ മുളപ്പിച്ച പയറുകള്‍ കൊണ്ടുള്ള ചാട്ട്, സീഡ്സ് എന്നിവയോ എല്ലാം കഴിക്കാം. 

ഏഴ്...

രാത്രി ഭക്ഷണമാണെങ്കില്‍ കാര്‍ബ് അടങ്ങാത്ത കലോറി കുറഞ്ഞ ഭക്ഷണമായിരിക്കണം. സൂപ്പുകള്‍, ദാല്‍, ചപ്പാത്തി, അല്‍പം ചിക്കൻ പോലുള്ള ഭക്ഷണമാകാം. 

എട്ട്.. 

രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കപ്പ് ചമ്മോമില്‍ ടീ കഴിക്കുന്നതും ഏറെ നല്ലതാണ്. ഇത് സ്ട്രെസ് അകറ്റുന്നതിനും ഉറക്കം കൂട്ടുന്നതിനുമെല്ലാം സഹായിക്കും. 

Also Read:- പിസിഒഎസ് ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലേ? അറിഞ്ഞിരിക്കേണ്ട ചിലത്...

click me!