അവധിയാഘോഷം തീരാൻ പോകുമ്പോള്‍ ഇളയ മകനൊപ്പമുള്ള ഒരു ചിത്രം കരീന പങ്കുവച്ചത് നോക്കൂ. നിരവധി പേരെയാണ് ഈ ചിത്രം സ്പര്‍ശിച്ചിരിക്കുന്നത്.
ഇന്ന് മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങള്‍ക്ക് പുറമെ വീട്ടുകാര്യങ്ങളും വര്‍ക്കൗട്ട്- ഡയറ്റ് സംബന്ധമായ കാര്യങ്ങളുമെല്ലാം സിനിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്.
ഇക്കൂട്ടത്തില്‍ വീട്ടുവിശേഷങ്ങളും കുടുംബാംഗങ്ങളെ പറ്റിയുമെല്ലാം പങ്കുവച്ച് ഇതിലൂടെ തന്നെ നിരവധി ആരാധകരെ നേടിയൊരു താരമാണ് ബോളിവുഡ് നടി കരീന കപൂര്‍. നാല്‍പത്തിരണ്ടുകാരിയായ കരീന ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. എങ്കിലും സ്ക്രീനിലെ ജീവിതത്തില്‍ നിന്ന് താരം മാറിനില്‍ക്കുകയാണെന്ന് പറയാനും സാധിക്കില്ല.
അധികസമയവും കുടുംബത്തിനൊപ്പമാണ് കരീന ചെലവിടുന്നത്. പ്രത്യേകിച്ച് കുട്ടികള്‍ക്കൊപ്പം. ഇത് കരീനയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കണ്ണോടിച്ചാല്‍ തന്നെ മനസിലാകും.
2012ലാണ് കരീന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. ആറ് വയസുകാരനായ തൈമൂറും രണ്ട് വയസുകാരനായ ജഹാംഗീര്‍ എന്ന ജേയും. മിക്കപ്പോഴും കരീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും ഇരുവരെയും കാണാം.
കുട്ടികളെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം പരസ്യമായി പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ കരീനയെ നല്ലൊരു അമ്മയായാണ് ആരാധകര്‍ കണക്കാക്കുന്നത്. പലപ്പോഴും താരങ്ങളുടെ മക്കളാകുമ്പോള്‍ അവര്‍ക്ക് അമ്മമാരോട് വൈകാരികമായ അടുപ്പം കുറയാം, എന്നാല്‍ കരീനയോട് മക്കള്‍ക്കുള്ള അടുപ്പം കാണുമ്പോഴേ അറിയാം അവര്‍ എത്ര നല്ല അമ്മയാണെന്നത് എന്നാണ് ആരാധകര്‍ പറയാറ്.
ഇപ്പോഴിതാ അവധിയാഘോഷം തീരാൻ പോകുമ്പോള്‍ ഇളയ മകനൊപ്പമുള്ള ഒരു ചിത്രം കരീന പങ്കുവച്ചത് നോക്കൂ. നിരവധി പേരെയാണ് ഈ ചിത്രം സ്പര്‍ശിച്ചിരിക്കുന്നത്. മനോഹരമായൊരു പുല്‍ത്തകിടിയില്‍ കരീന കമഴ്ന്നുകിടക്കുകയാണ്. മകൻ ജേ കരീനയ്ക്ക് മുകളില്‍ കിടക്കുന്നു.
ഒരമ്മയും മകനും തമ്മിലുള്ള ഊഷ്മളമായ സ്നേഹത്തിന്‍റെ പ്രതിഫലനമാണ് ഈ ഫോട്ടോയെന്നും കരീന മക്കളെ കൈകാര്യം ചെയ്യുന്ന വിധവും അവരെ വൈകാരികമായി ചേര്‍ത്തുപിടിക്കുന്ന വിധവും പല സെലിബ്രിറ്റി മാതാപിതാക്കള്‍ക്കും മാതൃകയാണെന്നും മറ്റും ധാരാളം പേര്‍ ഫോട്ടോയ്ക്ക് താഴെയായി കുറിച്ചിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാൻ കേക്കിന്‍റെയോ മറ്റോ ചിത്രം പങ്കിട്ടുകൊണ്ട് കുട്ടികളുടെ ബാക്കി ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങളില്‍ എത്ര പേര്‍ക്കുണ്ട് എന്ന ചോദ്യം കരീന ഇൻസ്റ്റ സ്റ്റോറിയായി പങ്കിട്ടിരുന്നു. അമ്മമാര്‍ക്ക് ഇതെല്ലാം പതിവല്ലേ, എന്നാല്‍ സെലിബ്രിറ്റി അമ്മമാര്‍ ഇങ്ങനെയാണെന്ന് കരുതിയില്ല എന്നായിരുന്നു അന്ന് ഏറെ പേരും കരീനയുടെ സ്റ്റോറിയോട് പ്രതികരിച്ചത്.
Also Read:- ലിപ് ഫില്ലര്‍ ചെയ്ത ശേഷം സംഭവിച്ചത്; ചിത്രങ്ങള്‍ പങ്കിട്ട് മുന്നറിയിപ്പുമായി ഉര്‍ഫി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-