ആര്‍ത്തവം വൈകിക്കാൻ 'നാച്വറല്‍' ആയ അഞ്ച് മാര്‍ഗങ്ങള്‍...

By Web Team  |  First Published Nov 14, 2022, 5:00 PM IST

പലരും ഇതിനായി പല മരുന്നുകളെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അധികം സ്ത്രീകള്‍ക്കും ഈ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കാൻ പ്രയാസം തോന്നാം. 


എന്തെങ്കിലും ആഘോഷപരിപാടികളോ വ്യക്തിപരമായി വിശേഷപ്പെട്ട ദിവസങ്ങളോ അടുക്കുമ്പോഴേക്കും ആര്‍ത്തവം ആകുമെന്ന ഭയം നിങ്ങളെ അലട്ടാറുണ്ടോ? ആര്‍ത്തവം ഏതാനും ദിവസത്തേക്ക് നീട്ടിവയ്ക്കാൻ സാധിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടോ?

സ്വാഭാവികമായും ഇത്തരത്തില്‍ ചിന്തിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. പലരും ഇതിനായി പല മരുന്നുകളെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അധികം സ്ത്രീകള്‍ക്കും ഈ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കാൻ പ്രയാസം തോന്നാം. 

Latest Videos

undefined

ഇവിടെയിതാ പ്രകൃതിദത്തമായ രീതിയില്‍ തന്നെ പാര്‍ശ്വഫലങ്ങളില്ലാതെ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ചില മാര്‍ഗങ്ങളാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. ഇത് ആര്‍ത്തവം നീട്ടിവയ്ക്കുന്നതിന് സഹായകമാണ്. ആര്‍ത്തവത്തിന് പത്തോ പന്ത്രണ്ടോ ദിവസം മുമ്പ് മുതല്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിച്ചുതുടങ്ങുക. 

രണ്ട്...

കടുകും ആര്‍ത്തവം വൈകിക്കുന്നതിന് സഹായിക്കുന്നതാണ്. മഞ്ഞ കടുക് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ഒരു സ്പൂണ്‍ എടുത്ത് വെള്ളത്തിലോ പാലിലോ രാത്രി കുതിര്‍ത്തുവച്ച് പിറ്റേന്ന് കഴിച്ചാല്‍ മതിയാകും. ഇത് ആര്‍ത്തവദിവസത്തിന്‍റെ ഒരാഴ്ച മുമ്പ് തന്നെ കഴിച്ചുതുടങ്ങാം. 

മൂന്ന്...

ആപ്പിള്‍ സൈഡര്‍വിനിഗര്‍ പോലെ തന്നെ ചെറുനാരങ്ങാനീരും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ആര്‍ത്തവദിനത്തിന് ഒരാഴ്ച മുമ്പ് തന്നെ ഇത് പതിവായി കഴിച്ചുതുടങ്ങാം. 

നാല്...

ജെലാറ്റിൻ പൗഡറും ആര്‍ത്തവം വൈകിക്കുന്നതിന് സഹായകമായി വരാം. ചൂടുവെള്ളത്തില്‍ ജെലാറ്റിൻ പൗഡര്‍/ ക്രിസ്റ്റല്‍സ് കലര്‍ത്തി ആര്‍ത്തവദിനത്തിന് ഒരാഴ്ച മുമ്പ് മുതല്‍ തന്നെ കഴിച്ചുതുടങ്ങാം. 

അഞ്ച്...

മുള്‍ട്ടാനി മിട്ടിയും ഇത്തരത്തില്‍ ആര്‍ത്തവം വൈകിക്കുന്നതിന് കഴിക്കാവുന്നതാണ്. 25-30 ഗ്രാം മുള്‍ട്ടാനി മിട്ടി ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ആര്‍ത്തവ ദിവസത്തിന് ഒരാഴ്ച മുമ്പ് മുതല്‍ കഴിച്ചുതുടങ്ങുകയാണ് വേണ്ടത്. 

Also Read:- പ്രസവത്തിന് ശേഷമുള്ള മാറ്റം ; വീഡിയോയുമായി നടി അനിത ഹസനന്ദനി

click me!