ആര്‍ത്തവപ്രശ്നങ്ങള്‍ പതിവാകുകയോ, അല്ലെങ്കില്‍ കൈകാര്യം ചെയ്യാനാകാത്ത രീതിയിലേക്ക് മാറുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം 'പിസിഒഎസ്' അടക്കമുള്ള പ്രശ്നങ്ങളുടെയോ മറ്റ് രോഗങ്ങളുടെയോ ഭാഗമായും ഇങ്ങനെ സംഭവിക്കാം.
ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലതാണ്. ചിലരില്‍ വയറുവേദനയാണ് പ്രശ്നമായി വരികയെങ്കില്‍ മറ്റ് ചിലരില്‍ നടുവേദന അടക്കമുളള ശരീരവേദനകളോ അമിത രക്തസ്രാവമോ എല്ലാമായിരിക്കും പ്രശ്നം. ഒരു വിഭാഗം പേരില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഭാഗമായി കടുത്ത മാനസികപ്രയാസങ്ങളും കാണാം.
എന്തായാലും ആര്‍ത്തവപ്രശ്നങ്ങള്‍ പതിവാകുകയോ, അല്ലെങ്കില്‍ കൈകാര്യം ചെയ്യാനാകാത്ത രീതിയിലേക്ക് മാറുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം 'പിസിഒഎസ്' അടക്കമുള്ള പ്രശ്നങ്ങളുടെയോ മറ്റ് രോഗങ്ങളുടെയോ ഭാഗമായും ഇങ്ങനെ സംഭവിക്കാം. ഇവയെല്ലാം സമയത്തിന് തന്നെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില‍്‍ പിന്നീട് വലിയ സങ്കീര്‍ണതകളുണ്ടാകാം.
ഇപ്പോള്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനയെ ലഘൂകരിക്കാൻ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില പൊടിക്കൈകളാണ് പങ്കുവയ്ക്കുന്നത്.
ഒന്ന്...
വേദനയുള്ള ഭാഗങ്ങളില്‍ എസൻഷ്യല്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കാം. പെപ്പര്‍മിന്‍റ്, ലാവൻഡര്‍, റോസ് എന്നിങ്ങനെയുള്ള എസൻഷ്യല്‍ ഓയിലുകളെല്ലാം ഇതിനായി ഉപയോഗിക്കാം.
രണ്ട്...
ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴിയും ആര്‍ത്തവവേദന ലഘൂകരിക്കാം. ഒമേഗ-3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, നട്ടസ്, ലീൻ മീറ്റ്, ധാന്യങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവവേദനയെ ലഘൂകരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. അതുപോലെ നല്ലരീതിയില്‍ വെള്ളം കുടിക്കുക. ഇത് പേശീവേദന അടക്കമുള്ള വേദനകളിലും ആശ്വാസം നല്‍കും.
മൂന്ന്...
വേദനയുള്ളപ്പോള്‍ ഹെര്‍ബല്‍ ചായകള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. പുതിന, ചമ്മോമില്‍ തുടങ്ങിയ ഫ്ളേവറുകളെല്ലാം ഇതേ രീതിയില്‍ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഇഞ്ച്, ജീരകം എന്നിവ ചേര്‍ത്ത ചായകളും നല്ലതുതന്നെ.
നാല്...
ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് പോലെ തന്നെ, ഇതിന് പകരമായി സപ്ലിമെന്‍റുകളും എടുക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷമാണ് ചെയ്യേണ്ടത്.
അഞ്ച്...
വേദനകളെ ചെറുക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നതും ഉചിതമാണ്. തക്കാളി, ബെറികള്‍, നേരത്തെ സൂചിപ്പിച്ചത് പോലെ ഹെര്‍ബുകള്‍- സ്പൈസുകള്‍ (ഇഞ്ചി- വെളുത്തുള്ളി- മഞ്ഞള്‍ പോലുള്ളവ), ഫാറ്റിയായ സീഫുഡ് (സാല്‍മണ്‍ പോലെ), ഇലക്കറികള്‍, ബദാമോ വാള്‍നട്ടോ പോലുള്ള നട്ട്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
Also Read:- സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമായി വരുന്ന അഞ്ച് കാര്യങ്ങള്‍...