ജീവിതരീതികളില്‍ ഏറ്റവും പ്രധാനമാണ് ഭക്ഷണമെന്ന് നമുക്കറിയാം. ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ ഭക്ഷണത്തിലും ചിലത് പ്രത്യേകമായി കരുതാനുണ്ട്. ഇവിടെയിതാ പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്ന ഏതാനും ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയാല്‍ പിന്നെ ഗര്‍ഭധാരണസമയത്തും പ്രസവത്തിലുമെല്ലാം നേരിടാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാൻ സാധിക്കും. ജീവിതരീതികളില്‍ തന്നെയാണ് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടത്.
ജീവിതരീതികളില്‍ ഏറ്റവും പ്രധാനമാണ് ഭക്ഷണമെന്ന് നമുക്കറിയാം. ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ ഭക്ഷണത്തിലും ചിലത് പ്രത്യേകമായി കരുതാനുണ്ട്. ഇവിടെയിതാ പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്ന ഏതാനും ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗര്‍ഭിണിയാകാൻ തയ്യാറെടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങള്‍...
undefined
ഒന്ന്...
നമ്മുടെയെല്ലാം വീടുകളില്‍ എല്ലാ ദിവസവും പാകം ചെയ്യുന്ന ഭക്ഷണമാണ് മുട്ട. ഇത് ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ക്കും വളരെ നല്ലതാണ്. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിൻ -ബി മുട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാലാണിത്. കൂടാതെ മുട്ടയിലുള്ള കോളിൻ എന്ന ഘടകവും ഗര്‍ഭധാരണസമയത്ത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്.
രണ്ട്...
വാള്‍നട്ട്സിനെ കുറിച്ച് ഇന്ന് മിക്കവരും കേട്ടിരിക്കും. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു നട്ട് ആണിത്. ഇതും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3യാണ് ഇതിന് സഹായിക്കുന്നത്.
മൂന്ന്...
സൂര്യകാന്തി വിത്തും ഗര്‍ഭിണിയാകാൻ തയ്യാറെടുക്കുന്നവര്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലിലുള്ള വൈറ്റമിൻ- ഇ പുരുഷന്മാരില്‍ ബിജത്തിന്‍റെ കൗണ്ട് കൂട്ടാൻ സഹായിക്കുന്നുണ്ട്. അതുപോലെ ഇതിലുള്ള സെലീനിയം, ഫോളേറ്റ്, സിങ്ക്, ഒമേഗ-3 ഫആറ്റി ആസിഡ് എന്നിവയും ഗര്‍ഭധാരണത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നാല്...
പയര്‍വര്‍ഗങ്ങള്‍ ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ക്ക് നല്ലത് തന്നെ. ഇത് പെട്ടെന്ന് ഗര്‍ഭധാരണമുണ്ടാകാനാണത്രേ സഹായിക്കുക. സ്ത്രീകളില്‍ കൃത്യമായി അണ്ഡോല്‍പാദനം നടക്കുന്നതിന് ഇത് സ്വാധീനിക്കുന്നു. അതുവഴിയാണ് ഗര്‍ഭധാരണം പെട്ടെന്ന് നടക്കുന്നതിന് സഹായിക്കുന്നത്. ഇക്കാര്യം ചില പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഞ്ച്...
സാല്‍മണ്‍ മത്സ്യവും ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ക്ക് കഴിക്കാവുന്നൊരു ഭക്ഷണമാണ്. ഇതില്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫആറ്റി ആസിഡ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുമത്രേ. ഇതിലുള്ള വൈറ്റമിൻ-ഡി, സെലീനിയം എന്നീ ഘടകങ്ങള്‍ പുരുഷന്മാരിലാണെങ്കില്‍ ബീജത്തിന്‍റെ കൗണ്ട് വര്‍ധിപ്പിക്കാൻ സഹായിക്കും.
Also Read:- സ്ത്രീകള്‍ അറിയാൻ; നിങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന രോഗങ്ങള്‍...