ഇൻസ്റ്റാഗ്രാമിൽ 30,000-ലധികം ഫോളോവേഴ്‌സ് നേടിയിട്ടുള്ള ലാരിസ തന്റെ വ്യായാമ ദിനചര്യകളെക്കുറിച്ചും ബ്രസീലിലെ ദൈനംദിന ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും പതിവായി പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാരിസ ബോർഗസ് (Larissa Borges) ഇരട്ട ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 33 വയസായിരുന്നു. ഒരാഴ്ചയോളം കോമ സ്റ്റേജിലായിരുന്നു അവർ. ലാരിസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത പുറത്തുവിട്ടത്. ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പെട്ടെന്ന് തന്നെ അവർ കോമയിലായി. ആഗസ്റ്റ് 28 ന് ലാരിസയ്ക്ക് വീണ്ടും ഹൃദയസ്തംഭനം ഉണ്ടായെന്നും നിർഭാഗ്യവശാൽ അതിജീവിച്ചില്ലെന്നും ബന്ധുക്കൾ കുറിച്ചു. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഫിറ്റ്നസ്, ഫാഷൻ, യാത്ര വിവരങ്ങളെല്ലാം ലാരിസ ഇൻസ്റ്റഗ്രാമിൽ പതിവായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
'ആകർഷകമായ വ്യക്തിത്വത്തിനുടമയാണ് ലാരിസ. ചുറ്റുമുള്ളവർക്ക് എപ്പോഴും പുഞ്ചിരി സമ്മാനിച്ചു...'- ബന്ധുക്കൾ കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ 30,000-ലധികം ഫോളോവേഴ്‌സ് നേടിയിട്ടുള്ള ലാരിസ തന്റെ വ്യായാമ ദിനചര്യകളെക്കുറിച്ചും ബ്രസീലിലെ ദൈനംദിന ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും പതിവായി പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
സ്കിൻ കാൻസർ ; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്