ഹെൽത്ത്‌കെയർ സപ്പോർട്ട് ജീവനക്കാരാനായിരുന്നു സ്റ്റീവർ. നഴ്സിങ് മോഹം പണ്ടേ കൂടെയുണ്ട്. അതിനിടയിലാണ് നഴ്സിങ് ആഗ്രഹവുമായി മകൾ വരുന്നത്. എന്നാൽ ഇരുവർക്കും കോഴ്സ് ചെയ്യാമെന്ന് തീരുമാനിച്ചു.
ലണ്ടൻ: ബ്രിട്ടനിൽ അച്ഛനും മകളും ഒരേസമയം കോഴ്സ് പൂർത്തിയാക്കി നഴ്സിങ് ജോലിയിൽ പ്രവേശിച്ചു. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. 42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിൽ നഴ്സിങ് ബിരുദം പൂർത്തിയാക്കി ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ആരംഭിച്ചു. ഇരുവരും ഒരുമിച്ച് നഴ്സുമാരായി ജോലി ആരംഭിച്ചെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.
ഹെൽത്ത്‌കെയർ സപ്പോർട്ട് ജീവനക്കാരാനായിരുന്നു സ്റ്റീവർ. നഴ്സിങ് മോഹം പണ്ടേ കൂടെയുണ്ട്. അതിനിടയിലാണ് നഴ്സിങ് ആഗ്രഹവുമായി മകൾ വരുന്നത്. എന്നാൽ ഇരുവർക്കും കോഴ്സ് ചെയ്യാമെന്ന് തീരുമാനിച്ചു. വളരെ ആലോചിച്ചാണ് ഇരുവരും തീരുമാനമെടുക്കുന്നത്. എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സ്റ്റീവിലി ജൂവൽ നഴ്സിങ് ബിരുദം നേടിയത്. നഴ്‌സിങ് ഡിഗ്രി അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയാണ് സ്റ്റീവർ യോഗ്യത നേടിയത്. യാദൃച്ഛികമായി ഇരുവർക്കും ഒരേ ആശുപത്രിയിൽ ജോലി ലഭിച്ചെന്നതും കൗതുകം.
Read More.... വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി
അച്ഛനൊപ്പം ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22കാരിയായ സ്റ്റീവിലി പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം എല്ലാവർക്കും പ്രചോദനകരമാണെന്ന് ആശുപത്രി ട്രസ്റ്റായ ലങ്കാഷെയർ ആൻഡ് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ അറിയിച്ചു. മകളോടൊപ്പം ജോലി ചെയ്യുന്നത് ആസ്വദിക്കുന്നുണ്ടെന്നും സ്റ്റീവറും പ്രതികരിച്ചു.