മഞ്ഞ സാരിയില്‍ റോപ്പ് സൈക്ലിംഗ് ചെയ്യുന്ന മുത്തശ്ശി; വൈറലായി വീഡിയോ

By Web Team  |  First Published Feb 14, 2023, 6:34 PM IST

സാരിയുടുത്ത് റോപ്പ് സൈക്ലിംഗ് നടത്തുന്ന ഈ അറുപത്തിയേഴുകാരിയുടെ വീഡിയോ സൈബര്‍ ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ്. മഞ്ഞസാരി ധരിച്ച് അനായാസം റോപ്പ് സൈക്കിൾ ചവിട്ടുന്ന മുത്തശ്ശിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 


പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വയോധികയുടെ വീഡിയോ ആണിത്.  റോപ്പ് സൈക്ലിംഗ് ആസ്വദിക്കുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

സാരിയുടുത്ത് റോപ്പ് സൈക്ലിംഗ് നടത്തുന്ന ഈ അറുപത്തിയേഴുകാരിയുടെ വീഡിയോ സൈബര്‍ ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ്. മഞ്ഞസാരി ധരിച്ച് അനായാസം റോപ്പ് സൈക്കിൾ ചവിട്ടുന്ന മുത്തശ്ശിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഹെൽമെറ്റും സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് നിലത്ത് നിന്ന് ഗണ്യമായ ഉയരത്തിൽ സൈക്കിൾ ഇവര്‍ ഓടിക്കുന്നത്. 

Latest Videos

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 'എനിക്ക് പേടിയൊന്നുമില്ല മോനെ, ഞാൻ സൈക്കിൾ ചവിട്ടാം. നീ എന്റെ കൂടെ വന്നാൽ മതി. 67-ാം വയസ്സിൽ ആ സ്ത്രീ അവരുടെ ആഗ്രഹം നിറവേറ്റാൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ അത് നിറവേറ്റി കൊടുത്തു’- എന്ന  അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കേരളത്തിലാണ് ഈ ഹൃദ്യമായ സംഭവം നടന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.  ഈ പ്രായത്തിലും ഈ സാഹസികം ചെയ്ത വയോധികയെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്‍റുകള്‍ ചെയ്തത്. ശരിക്കും പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shy Nu (@yathrikan_200)

 

അതേസമയം, പാരാ​ഗ്ലൈഡിങ് ചെയ്യുന്ന  മരിച്ചുപോയ തന്‍റെ മുത്തശ്ശിയുടെ പഴയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു യുവതി പങ്കുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഒരു ഭയവുമില്ലാതെ പാരാ​ഗ്ലൈഡിങ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

'പ്രായം വെറും നമ്പര്‍ മാത്രം. എന്‍റെ മുത്തശ്ശി അത് തെളിയിച്ചതാണ്. എന്‍റെ മുത്തശ്ശിക്ക് 80 വയസ്സുള്ളപ്പോഴാണ് അവര്‍ പാരാ​ഗ്ലൈഡിങ് ചെയ്തത്. ഈ പഴയ വീഡീയോ എന്‍റെ ഫോണിലെ ഗ്യാലറിയില്‍ കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ തോന്നിയില്ല'- വീഡിയോ പങ്കുവച്ചുകൊണ്ട് യുവതി കുറിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മുത്തശ്ശി മരിച്ചത്. 

Also Read: വെള്ളത്തിനടിയില്‍ പരസ്പരം ചുംബിച്ച് പ്രണയിതാക്കള്‍; ഗിന്നസ് റെക്കോര്‍ഡും നേടി!

click me!