ഭർത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിതയാണ് ഡോ. രമ എന്ന് ഡോ. സുൽഫി കുറിച്ചു.
ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമ അന്തരിച്ച വാർത്ത നമ്മൾ അറിഞ്ഞതാണ്. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകമായിരുന്നു.
പാർക്കിസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു രമ. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചു.
ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 1985ലാണ് ഫൊറൻസിക് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുറച്ചുനാൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രൊഫസറായി ജോലി ചെയ്തു.
ഡോ.പി.രമ യെ കുറിച്ച് ഡോ. സുൽഫി നൂഹു ഫേസ് ബുക്കിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചു. ഭർത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിതയാണ് ഡോ. രമ എന്ന് അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം താഴേ ചേർക്കുന്നു...
ജഗദീഷ് കോൻ❓
------
എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു.
"ജഗദീഷ്"!
പെട്ടെന്ന് _ഹാങ്ങ്ഔട്ട്_ സാമ്രാജ്യത്തിൻ്റെ മൂലയിൽ നിന്നും ഒരു ഹിന്ദി ചോദ്യം.
"ജഗദീഷ് കോൻ?"
നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്.
മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.
"എന്റെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം"
ഭർത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത.
രമ മാഡം.
ഒരു മില്യൻ ആദരാഞ്ജലികൾ.
പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്.
മാതൃകയാവണം.
ഞങ്ങളുടെ തലമുറയിലെ,
മുൻ തലമുറയിലെ,
ഇപ്പോഴത്തെ തലമുറയിലെ,
ഒരായിരം പേരുടെ ,
ഒരു മില്യൻ ആദരാഞ്ജലികൾ!
ഡോ സുൽഫി നൂഹു