Vinayakan : വിനായകാ... ഏത് നേരവും ചോദിച്ചോണ്ട് നടന്നാൽ കളി തരാൻ മുട്ടി നിൽക്കുന്നവരല്ല പെണ്ണുങ്ങൾ; ഷിംനാ അസീസ്

By Web Team  |  First Published Mar 24, 2022, 9:22 AM IST

വിനായകൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഡോ. ഷിംനാ അസീസ് രം​ഗത്തെത്തി. 'കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത്‌ നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ...' - ഡോ. ഷിംനാ അസീസ് കുറിച്ചു.


ഒരുത്തീ (oruthee) സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രം​ഗത്തെത്തി കഴിഞ്ഞു.  

വിനായകൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഡോ. ഷിംനാ അസീസ് രം​ഗത്തെത്തി. കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത്‌ നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ലെന്നും ഷിംനാ അസീസ് പോസ്റ്റിൽ കുറിച്ചു.

Latest Videos

പോസ്റ്റിന്റെ പൂർണ രൂപം...

വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത്‌ നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല. 
സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച്‌ മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി. 
ആ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്‌, ഹരാസ്‌മെന്റാണ്‌. ഒരു സ്‌ത്രീയുടെ ജോലിസ്ഥലത്ത്‌ വെച്ച്‌ ഒരാൾ 'ആ സ്‌ത്രീയോട്‌ ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും' എന്ന്‌ പറഞ്ഞത്‌ കേട്ട്‌ ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു. 
കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്‌.  എന്നിട്ട്‌ അത്‌ വെച്ച്‌ #metoo നേർപ്പിക്കുന്നത് വേറേയും... ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്‌ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്സ് പറഞ്ഞ വിനായകനെപ്പോലൊരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്. 
മയിര് !

click me!