ക്യാൻസറുകളിലും പാരമ്പര്യഘടകങ്ങള്‍ സ്വാധീനഘടകമായി വരാറുണ്ട്. ഇക്കൂട്ടത്തില്‍ സ്തനാര്‍ബുദവും അത് പരമ്പരാഗതമായി ബാധിക്കാനുള്ള സാധ്യതയും ആണിവിടെ വിലയിരുത്തുന്നത്.
നമ്മുടെ പാരമ്പര്യഘടകങ്ങള്‍ വലിയ രീതിയിലാണ് നമ്മെ സ്വാധീനിക്കുക. രൂപം, സ്വഭാവം, കഴിവുകള്‍, അഭിരുചികള്‍ എന്നിങ്ങനെയുള്ളവയ്ക്ക് പുറമെ ആരോഗ്യത്തെയും പാരമ്പര്യഘടകങ്ങള്‍ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. ഇതില്‍ ഗുണകരമായ കാര്യങ്ങളും അല്ലാത്തതും ഉള്‍പ്പെടാം.
ഇത്തരത്തില്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും പലതുണ്ട്. ക്യാൻസറുകളിലും പാരമ്പര്യഘടകങ്ങള്‍ സ്വാധീനഘടകമായി വരാറുണ്ട്. ഇക്കൂട്ടത്തില്‍ സ്തനാര്‍ബുദവും അത് പരമ്പരാഗതമായി ബാധിക്കാനുള്ള സാധ്യതയും ആണിവിടെ വിലയിരുത്തുന്നത്.
വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടെങ്കില്‍ മറ്റ് സ്ത്രീകളും ശ്രദ്ധിക്കണം- കാരണം അവരിലേക്കും ഇതിനുള്ള സാധ്യതയുണ്ട് എന്ന പ്രകാരമുള്ള പ്രചാരണം നിങ്ങള്‍ കേട്ടിരിക്കാം. എന്താണ് ഈ പ്രചാരണത്തിന് പിന്നിലെ വാസ്തവം?
സ്തനാര്‍ബുദത്തിന്‍റെ കാര്യത്തില്‍ അത് കുടുംബത്തിലോ വീട്ടിലോ ആര്‍ക്കെങ്കിലും ഉണ്ടെന്ന് വച്ച് അത് മറ്റ് സ്ത്രീ അംഗങ്ങളിലും കാണാനുള്ള സാധ്യത തീരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഇക്കാര്യമോര്‍ത്ത് പേടിക്കേണ്ടതില്ലെന്നും വിദഗ്ധര്‍ ധൈര്യപൂര്‍വം പറയുന്നു.
കുടുംബത്തില്‍ ആര്‍ക്കുമില്ലെങ്കില്‍ പോലും സ്തനാര്‍ബുദം ഒരംഗത്തെ പിടികൂടാം. അതുപോലെ കുടുംബത്തിലാര്‍ക്കെങ്കിലും ഉണ്ടെന്ന് വച്ച് ഇത് മറ്റൊരാളില്‍ പോലും കാണണമെന്നുമില്ല.
പതിവായി സ്ക്രീനിംഗ് ചെയ്യുക (മാമോഗ്രാം, ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാംസ്, സെല്‍ഫ്-എക്സാമിനേഷൻസ് ഒക്കെ പോലെ) എന്നതാണ് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം. രോഗമുണ്ടെങ്കില്‍ അത് തുടക്കത്തിലേ അറിയാനും വളരെ ഫലപ്രദമായ ചികിത്സയെടുക്കാനും ഇത് സഹായിക്കുന്നു.
അതുപോലെ ജീവിതരീതികള്‍ പലതും ശ്രദ്ധിക്കുന്നതിലൂടെയും ഒരു ചെറിയ പരിധി വരെ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം. ഇത്രയുമാണ് നമുക്ക് ആകെ ചെയ്യാവുന്ന കാര്യങ്ങള്‍.
അതേസമയം ചില ജീനുകള്‍ കുടുംബങ്ങള്‍ക്കകത്ത് ക്യാൻസര്‍ പരത്താറുണ്ട്. സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാൻസര്‍ എന്നിവയുടെ കാര്യത്തില്‍ ഇത്തരത്തില്‍ ബിആര്‍സിഎ 1, ബിആര്‍സിഎ 2 എന്നീ ജീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ അമ്മയ്ക്കോ, അവരുടെ അമ്മയ്ക്കോ, അല്ലെങ്കില്‍ സഹോദരിമാര്‍ക്കോ - അത്രയും അടുപ്പമുള്ള ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടെങ്കില്‍ നിങ്ങള്‍ക്കും നേരത്തെ കൂട്ടി പരിശോധന തുടങ്ങാവുന്നതാണ്. ജീനുകളുടെ സാന്നിധ്യത്തിലൂടെ രോഗസാധ്യത മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന തരം പരിശോധനകളും ഇന്നുണ്ട്.
ഓര്‍ക്കുക, നമുക്ക് വളരെ അടുപ്പമുള്ള ബന്ധങ്ങളിലുള്ളവരുടെ കാര്യം മാത്രമാണ് ഇവിടെ ബാധകമാകുന്നത്. എങ്കില്‍പോലും അത് നമ്മളിലും കാണണമെന്നില്ല.
Also Read:- ചൈനയില്‍ പുതിയ വൈറസുകള്‍ കണ്ടെത്തി; ആശങ്കാജനകം ഈ വിവരങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-