Infertility Women : വന്ധ്യത; ഭക്ഷണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്...

By Web Team  |  First Published Apr 5, 2022, 10:10 PM IST

പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ, വന്ധ്യതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് പൂജ പങ്കുവച്ചിരിക്കുന്നത്


സ്ത്രീകളിലും പുരുഷന്മാരിലും ( Men and Women ) ഒരുപോലെ കാണപ്പെടുന്നൊരു പ്രശ്‌നമാണ് വന്ധ്യത. പല കാരണങ്ങളും വന്ധ്യതയിലേക്ക് ( Infertility Reasons ) നയിക്കാം. ജനിതക സവിശേഷതകള്‍, കാലാവസ്ഥ, ആരോഗ്യാവസ്ഥ, വിവിധ അസുഖങ്ങള്‍, ലഹരിയുടെ ഉപയോഗം, ജീവിതശൈലി എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം തന്നെ വന്ധ്യതയിലേക്ക് നയിക്കാം. 

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു ഘടകം തന്നെയാണ് ജീവിതശൈലി. പ്രധാനമായും ഭക്ഷണമാണ് ഇതില്‍ ശ്രദ്ധിക്കേണ്ട സംഗതി. ഭക്ഷണം അനുകൂലമായും പ്രതികൂലമായും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കാം. വന്ധ്യതയുടെ കാര്യത്തിലും അങ്ങനെ തന്നെ. 

Latest Videos

ഇവിടെയിതാ പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ, വന്ധ്യതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് പൂജ പങ്കുവച്ചിരിക്കുന്നത്. അത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ പട്ടികയിതാ...

1. കറുത്ത കസകസ: ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ് കറുത്ത കസകസ. ഇത് വന്ധ്യതയെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നു. 

2. സൂര്യകാന്തി വിത്ത്: ഇതിലടങ്ങിയിരിക്കുന്ന 'പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റ്', 'മോണോ സാച്വറേറ്റഡ് ഫാറ്റ്' എന്നിവ വന്ധ്യതയെ ചെറുക്കാന്‍ സഹായിക്കുന്നു. 

3. വാള്‍നട്ട്‌സ്: ഡ്രൈ ഫ്രൂട്‌സ് പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ വാള്‍നട്ട്‌സിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതും വന്ധ്യതയെ ചെറുക്കാന്‍ സഹായിക്കും.

4. ഒലിവ്: ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിന്‍- ഇയാലും സമ്പന്നമാണ് ഒലിവ്. ഇതും വന്ധ്യതയെ പ്രതിരോധിക്കാന്‍ സഹായകമാണ്. 

5. കൊഴുപ്പുള്ള മത്സ്യം: ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യം. ഇതും ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. 

7. മുട്ടയുടെ വെള്ള: ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. പക്ഷേ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് വന്ധ്യതയെ ചെറുക്കാന്‍ സഹായകമാണ്. 

ഇവയ്ക്ക് പുറമെ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കട്ടത്തൈര്, മോര് എന്നിവയും ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനൊപ്പം തന്നെ ഒഴിവാക്കേണ്ട പല ഘടകങ്ങളുമുണ്ട്. സിഗരറ്റ്, മദ്യം, അമിതമായ അളവില്‍ കഫീന്‍, പ്രോസസ്ഡ് ഫുഡ് എന്നിവയെല്ലാം പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പൂജ മഖിജ ഓര്‍മ്മിപ്പിക്കുന്നു.

 

Also Read:- 'എലി മൈക്കിളിന് സ്വാ​ഗതം'; വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് അവിവാഹിതനായ ഷോൺ

 

എല്ലാ ദിവസവും സെക്‌സിലേര്‍പ്പെട്ടാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം- ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ അശ്ലീലത കലര്‍ന്ന ചിന്തയാണ് പലരുടേയും മനസ്സില്‍ ആദ്യം എത്തുക എന്നാല്‍ അങ്ങനെയല്ല. ദിവസവും സെക്‌സിലേര്‍പ്പെട്ടാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. പതിവായുള്ള ലൈംഗികത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു... Read More...

 

click me!