​ഗർഭകാലത്തെ പ്രമേഹം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web Team  |  First Published Oct 26, 2022, 8:23 PM IST

ടെെപ്പ് 2 ​ഗണത്തിൽ വരുന്ന പ്രമേഹം ​ഗർഭകാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ​ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് സാധാരണ കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് ​ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ പ്രമേഹം ഉണ്ടാകാറുണ്ട്.


പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നതു കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോ​ഗാവ്സ്ഥ വ്യത്യാസപ്പെടും. അതുകൊണ്ടാണ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കണം എന്ന് പറയുന്നത്. ഇൻസുലിൻ കുത്തിവയ്പ്പും ​ഗുളികയുമാണ് പ്രമേഹ നിയന്ത്രണത്തിനുള്ള രണ്ടു മാർ​ഗങ്ങൾ. ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോ​ഗത്തിന് അനിവാര്യമാണ്. 

​ഗർഭകാലവും പ്രമേഹവും...

Latest Videos

undefined

ടെെപ്പ് 2 ​ഗണത്തിൽ വരുന്ന പ്രമേഹം ​ഗർഭകാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ​ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് സാധാരണ കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് ​ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ പ്രമേഹം ഉണ്ടാകാറുണ്ട്. ഇത് അപകടമാണ്. കുഞ്ഞിന്റെ തലച്ചോർ ഉൾപ്പെടെയുള്ള ശരീരഭാ​ഗങ്ങൾ രൂപപ്പെടുന്ന സമയത്ത് അമ്മയുടെ ​ഗ്ലൂക്കോസ് ലെവൽ ഉയർന്നു നിൽക്കുന്നത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കാം. 

​ഗർഭകാലത്ത് ആവശ്യത്തിൽ അധികം ഭക്ഷണം കഴിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് നല്ല രീതി. ​ഗർഭകാലത്ത് പൊതുവേ ഇൻസുലിൻ പ്രവർത്തനം താഴ്ന്ന നിലയിലാണ്. അമിതഭക്ഷണം മൂലമുണ്ടാകുന്ന അമിതവണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം വീണ്ടും പതുക്കെയാക്കും.

മാതാപിതാക്കളിലൊരാൾക്കോ രണ്ട് പേർക്കുമോ പ്രമേഹമുള്ള സ്ത്രീകൾ ​ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ഷു​ഗർ നില പരിശോധിക്കണം. അത് സാധിച്ചില്ലെങ്കിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ നിർബന്ധമായും രക്തപരിശോധന നടത്തണം. പ്രസവം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും രക്ത പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ​ഗർഭകാലത്ത് പ്രമേഹം വന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് രോ​ഗസാധ്യത കൂടുതലാണ്. 

click me!