ഇപ്പോഴിതാ മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടം പങ്കുവയ്ക്കുകയാണ് ക്വാറന്‍റൈനില്‍ കഴിയുന്ന കരീന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഒറ്റപ്പെടലിന്‍റെ വേദന പങ്കുവച്ചത്.
ബോളിവുഡ് നടി കരീന കപൂറിന് (Kareena Kapoor) അടുത്തിടെയാണ് കൊവിഡ് (Covid) ബാധിച്ചത്. പിന്നിലെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ (Saif Ali Khan), ഇവരുടെ മക്കളായ തൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി മുംബൈ കോർപ്പറേഷൻ സീലും ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് ഒറ്റപ്പെട്ടതോടെ ടെറസിൽ ദൂരത്തുനിന്ന് സെയ്ഫ് അലി ഖാനുമായി സംസാരിക്കുന്നതിന്‍റെ ചിത്രം (photo) കരീന അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടം പങ്കുവയ്ക്കുകയാണ് ക്വാറന്‍റൈനില്‍ കഴിയുന്ന കരീന. ഇന്‍സ്റ്റഗ്രാം (instagram) സ്റ്റോറിയിലൂടെ ആണ് താരം ഒറ്റപ്പെടലിന്‍റെ വേദന പങ്കുവച്ചത്. മക്കളെ പിരിഞ്ഞതാണ് കരീനയെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്. 'കൊവിഡ്, ഞാൻ നിന്നെ വെറുക്കുന്നു. നീ മൂലം എനിക്ക് എന്‍റെ മക്കളെ കാണാൻ പോലും കഴിയുന്നില്ല'- കരീന കുറിച്ചു.
എന്തായാലും ഉടനെ താൻ തിരിച്ചുവരുമെന്നും കുട്ടികളുമൊത്തുള്ള പഴയ ജീവിതം തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസവും നടി പങ്കുവയ്ക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം പങ്കെടുത്ത പാർട്ടിയിൽ നിന്നാണ് കരീനയ്ക്ക് കൊവിഡ് പോസിറ്റീവായത്. അമൃത അറോറയ്ക്കും ഇതേ ചടങ്ങിൽ പങ്കെടുത്തതിനെത്തുടർന്ന് കൊവിഡ് ബാധിച്ചിരുന്നു.
ഈ മാസം എട്ടിന് സംവിധായകനും നിർമാതാവും അവതാരകനുമായ കരൺ ജോഹറിന്റെ വീട്ടിൽ വച്ചായിരുന്നു കരീന പങ്കെടുത്ത പാര്‍ട്ടി നടന്നത്. 'കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിന്‍റെ 20–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് വിരുന്ന് നടന്നത്. പരിശോധനയില്‍ കരണ്‍ ജോഹര്‍ നെഗറ്റീവായിരുന്നു.
Also Read: കരീനയുടെ വീട് സീൽ ചെയ്തു, നടി 'സൂപ്പർ സ്പ്രെഡ്ഡർ' ആണോ എന്ന ആശങ്കയിൽ മുംബൈ കോർപ്പറേഷൻ