ഡിവോഴ്സ് സമയത്ത് അത്രയും കാലം വീട്ടുജോലി ചെയ്തതിന് സ്ത്രീക്ക് ഒന്നേമുക്കാല്‍ കോടി നഷ്ടപരിഹാരം

By Web Team  |  First Published Mar 9, 2023, 1:17 PM IST

കോടതിയില്‍ വിവാഹമോചനക്കേസ് എത്തിയാല്‍ പിന്നെ ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം വരുന്നത് അവിടെ വച്ച് തന്നെയാണ്. എന്നാലിപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹമോചനക്കേസിന്‍റെ വിശദാംശങ്ങളാണ് വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.


വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ സ്ത്രീക്കോ കുട്ടികള്‍ക്കോ നഷ്ടപരിഹാരമോ ജീവനാംശമോ ലഭിക്കുന്നത് അപൂര്‍വമല്ല. ഇത് ഡിവോഴ്സ് കേസിന്‍റെ സ്വഭാവത്തിന് അനുസരിച്ച് മാറിയും മറിഞ്ഞുമെല്ലാം വരാറുണ്ട്. 

കോടതിയില്‍ വിവാഹമോചനക്കേസ് എത്തിയാല്‍ പിന്നെ ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം വരുന്നത് അവിടെ വച്ച് തന്നെയാണ്. എന്നാലിപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹമോചനക്കേസിന്‍റെ വിശദാംശങ്ങളാണ് വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

Latest Videos

undefined

സ്പെയിനിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. 25 വര്‍ഷം ഭര്‍ത്താവിനൊപ്പം ജീവിച്ച ഒരു സ്ത്രീ വിവാഹമോചനത്തിനായി കോടതിയിലെത്തിയതാണ്. ഇവര്‍ക്ക് പ്രായപൂര്‍ത്തായികാത്ത ഒരു കുട്ടിയടക്കം രണ്ട് കുട്ടികളും ഈ ബന്ധത്തിലുണ്ട്. 

സമ്പന്നനായ ഒരു ബിസിനസുകാരനാണ് ഇവരുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഈ ഇരുപത്തിയഞ്ച് വര്‍ഷവും ഭര്‍തൃവീട്ടിലെ വീട്ടുജോലികള്‍ മുഴുവനും താൻ തനിയെ ആണ് എടുത്തതെന്നും തനിക്ക് പുറത്തുപോയി ജോലി ചെയ്യാൻ താല്‍പര്യമില്ല- എന്നാല്‍ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ജിമ്മിലെ പല കാര്യങ്ങളും താനാണ് ചെയ്തിരുന്നതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. 

2020ല്‍ ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചുവെങ്കിലും നഷ്ടപരിഹാര കേസ് മുന്നോട്ട് തന്നെ പോവുകയായിരുന്നു.

തുടര്‍ന്ന് ഇപ്പോഴാണ് കേസില്‍ വിധി വന്നത്. ഓരോ ദിവസത്തെയും വീട്ടുജോലിക്ക് കൂലി നിശ്ചയിച്ചുകൊണ്ട് കോടതി ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ മുൻ ഭര്‍ത്താവിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയാണ് ഇത്തരത്തില്‍ ഇദ്ദേഹം ബന്ധം വേര്‍പെടുത്തുമ്പോള്‍ ഭാര്യക്ക് നല്‍കേണ്ടി വരിക. ഇതിന് പുറമെ കുട്ടികളുടെ ചെലവിലേക്കും മുൻഭാര്യക്ക് ജീവനാംശമായും ഒരു തുക നല്‍കണം.

ജീവിതത്തിന്‍റെ നല്ല സമയം മുഴുവൻ വീട്ടുജോലി ചെയ്ത് തീര്‍ത്ത തനിക്ക് തന്‍റെ കുട്ടികളുമായി വെറുംകയ്യോടെ ഇറങ്ങിവരാൻ സാധിക്കില്ലെന്നും താൻ ഇക്കാലയളവിനുള്ളിലെല്ലാം വലിയ രീതിയില്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു- അതിനുള്ള വിലയാണ് നഷ്ടപരിഹാരമെന്നും ഇവര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റിന്‍റേത് അടക്കമുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താൻ നല്‍കിയ സമയം, ഊര്‍ജ്ജം- സര്‍വോപരി സ്നേഹം എന്നിവയ്ക്ക് മുൻ- ഭര്‍ത്താവ് മറുപടി നല്‍കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും താൻ കൂടി അധ്വാനിച്ച് ഉണ്ടാക്കിയിട്ട് പോലും ഒരു രൂപ തന്‍റെ പേരില്‍ അദ്ദേഹം മാറ്റിവച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. 

Also Read:- ഓൺലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തു, കൂട്ടത്തില്‍ ഒരു നിര്‍ദേശവും നല്‍കി; ശേഷം സംഭവിച്ചത്...

 

click me!