ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് നിരന്തരം സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിട്ടുള്ള ബോളിവുഡ് നടിയാണ് ഛവി മിത്തല്‍. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇപ്പോഴിതാ സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച് ഛവി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകളുടെ വ്യത്യസ്ത മാനസികാവസ്ഥകളെക്കുറിച്ചാണ് ഛവി കുറിച്ചിരിക്കുന്നത്. ഇത് എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള പോസ്റ്റാണ് എന്നുപറഞ്ഞാണ് ഛവി കുറിപ്പ് ആരംഭിക്കുന്നത്. ഓരോ മാസത്തിന്റെയും സമയം അനുസരിച്ച് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുകയും അതിനനുസരിച്ച് മാനസികാവസ്ഥ മാറുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. സ്ത്രീകൾ വളരെയധികം വൈകാരികമാവുന്നവരും പെട്ടെന്ന് അസ്വസ്ഥപ്പെടുന്നവരും അതുപോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് ഛവി പറയുന്നു.
ജോലിസ്ഥലങ്ങളിലെ മോശം ദിവസങ്ങളും കുട്ടികളുടെ വാശിയും ട്രാഫിക്കും തുടങ്ങി പല ഘടകങ്ങളും അവരുടെ മാനസികാവസ്ഥയെ ബാധിക്കാം. എന്നിരുന്നാലും സ്ത്രീകളിലേറെയും ആ സമയത്തെ മാനസികാവസ്ഥ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുമാണ്. കാരണം ഇതിന്‍റെ പേരില്‍ അവരെ കളിയാക്കുന്നവരുണ്ട്. ഇത്തരത്തില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അവസാനം കൂടുതൽ വൈകാരികമാക്കുകയാണ് ചെയ്യുന്നത്. പിന്നീട് എന്തിനാണ് കരയുന്നതെന്നും എന്തിനാണ് ഇത്ര വികാരാധീനരാവുന്നതെന്നും ഇവര്‍ തന്നെ ചിന്തിക്കുകയും ചെയ്യും. സ്ത്രീകൾ യഥാർഥത്തിൽ കരുത്തരായ വ്യക്തിത്വങ്ങളാണെന്നും കൊടുങ്കാറ്റിനെപ്പോലും ശാന്തതയോടെ നേരിടുന്നവരാണെന്നും ഛവി കുറിക്കുന്നു. പക്ഷേ തങ്ങൾ വൈകാരികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ വീണ്ടും കരുത്തരാകുന്നതുവരെ പങ്കാളികൾ മൃദുവായി പെരുമാറുകയാണ് വേണ്ടതെന്നും ഛവി കൂട്ടിച്ചേര്‍ത്തു.
Also Read: അറിയാം പിസിഒഡിയുടെ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...