' മാനസിക സംഘർഷങ്ങൾ യഥാർത്ഥമായിരിക്കാം. എന്നാൽ ഏറ്റവും മോശം ദിവസങ്ങളിൽ നല്ലതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അല്ലാത്തവ മറക്കുകയും ചെയ്യുക...'- എന്ന് ഛവി മിത്തൽ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ പറയുന്നു.
നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തൽ. കാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് നിരന്തരം സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് ഛവി മിത്തൽ. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഛവി മിത്തൽ തന്റെ ആരോഗ്യത്തെയും ഫിറ്റ്‌നസ് യാത്രയെയും കുറിച്ച് എപ്പോഴും വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. രോഗനിർണയത്തിന് ഒടുവിൽ സുഖം പ്രാപിച്ചതിനും ശേഷമുള്ള മാനസിക സംഘർഷങ്ങൾ അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
'മാനസിക സംഘർഷങ്ങൾ യഥാർത്ഥമായിരിക്കാം. എന്നാൽ ഏറ്റവും മോശം ദിവസങ്ങളിൽ നല്ലതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അല്ലാത്തവ മറക്കുകയും ചെയ്യുക... '- എന്ന് ഛവി മിത്തൽ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ പറയുന്നു.
'മോശം ദിവസങ്ങളിൽ ഞാൻ വളരെ ഭാഗ്യവാതിയാണെന്ന് ഞാൻ സ്വയം പറഞ്ഞു. എനിക്ക് പലതും ചെയ്യാൻ കഴിയും. എല്ലാവർക്കും പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രമേഹം, രക്തസമ്മർദ്ദം, തുടങ്ങിയ രോഗങ്ങളുമായി മല്ലിടുന്നവരുണ്ട്. ആളുകൾക്ക് നിരവധി അവസ്ഥകളുണ്ട്. പലർക്കും അവരുടെ പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നു. ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെടുന്നു. നല്ലതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അല്ലാത്തവ മറക്കുകയും ചെയ്യുക...'- ഛവി മിത്തൽ പറഞ്ഞു.
മറ്റൊരു രോഗാവസ്ഥ അലട്ടുന്നതായി താരം അടുത്തിടെ പറഞ്ഞിരുന്നു. കോസ്‌കോെ്രെണ്ടറ്റിസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത്.
പലകാരണങ്ങൾകൊണ്ടും ഇതുണ്ടാകാം. ഒരാഴ്ചയോളം ഇത് നീണ്ടുനിൽക്കും. നമുക്ക് ഇത് പതിയെ മാറാനായി കാത്തിരിക്കുകയേ വഴിയുള്ളൂ. കാൻസർ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷനാകാം ഇതിനുള്ള കാരണമെന്നും ഛവി മിത്തൽ കുറിച്ചു.