രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു പ്രശ്നമല്ലെന്നാണ് കാര്‍ഡി വീഡിയോയിൽ പറയുന്നത്. എട്ട് മാസമായ തന്റെ മകന്റെ ഡയപ്പര്‍ മാറ്റാനും അവനെ വൃത്തിയാക്കാനും ഈ നഖങ്ങള്‍ പ്രശ്നല്ലെന്നും താരം പറഞ്ഞു.
ധാരാളം ആരാധകരുള്ള അമേരിക്കൻ റാപ്പർ ആണ് കാർഡി ബി. താരത്തിന്റെ നീണ്ടനഖങ്ങളെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നഖങ്ങളെ ഭംഗിയുള്ളതാക്കാൻ മണിക്കൂറുകളാണ് അവർ അതിനായി സമയം ചെലവിടുന്നത്. ഇഷ്ട വസ്ത്രത്തിന് അനുസരിച്ച് നഖങ്ങൾക്ക് വ്യത്യസ്ത നെയിൽ പോളികൾ ഡിസെെനുകളും നൽകും.
അടുത്തിടെ കാർഡി ബി ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു പ്രശ്നമല്ലെന്നാണ് കാർഡി വീഡിയോയിൽ പറയുന്നത്. എട്ട് മാസമായ തന്റെ മകന്റെ ഡയപ്പർ മാറ്റാനും അവനെ വൃത്തിയാക്കാനും ഈ നഖങ്ങൾ പ്രശ്നല്ലെന്നും താരം പറഞ്ഞു.
വീഡിയോയിൽ കാർഡി ഒരു പാവയ്ക്ക് ഡയപ്പർ ഇട്ട് കൊടുക്കുകയും ഊരുകയുമാണ് ചെയ്യുന്നത് കാണാം. മൂത്ത മകൾ ഇടയ്ക്കുവന്ന് ചോദ്യങ്ങൾ ചോദിക്കുന്നതും ഈ വീഡിയോയിലുണ്ട്. ടെഡ്ഡി ബിയറിനെ വൃത്തിയാക്കുന്നത് എന്തിനാണെന്നാണ് മകളുടെ ചോദിച്ചത്. അതൊരു വലിയ കഥയാണെന്നും അവർ പറഞ്ഞു. 10-ാം വയസ്സു മുതൽ നഖങ്ങൾ നീട്ടിവളർത്താൻ തുടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു.
Okay girl sooo I just made a whole video 🤣😂😂Trust me you will get the hang of it! However I do feel like boys are harder to clean,they got more crevices. https://t.co/b2CeTstz1L pic.twitter.com/80PEcWlMIJ
— Cardi B (@iamcardib)