ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. കാറിലുള്ള യുവതിയുടെ ബന്ധുക്കള്‍ എല്ലാവരും മാസ്ക് ധരിച്ചപ്പോള്‍ യുവതി മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചു
ചണ്ഡിഗഡ്: കൊവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ താരമായിരുന്നു വധുവിന്‍റെ മാസ്ക. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുക്കള്‍ താരമാകുന്നതിനിടയില്‍ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്. ഏറെ പണം ചെലവിട്ട് ചെയ്ത സ്പെഷ്യല്‍ മേക്കപ്പ് നാശമാകാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ.
'ഓടിക്കൊണ്ടിരിക്കുന്ന കല്യാണം'; കൊവിഡ് കാലത്തെ പുതിയ 'ഐഡിയ'
undefined
ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. കാറിലുള്ള യുവതിയുടെ ബന്ധുക്കള്‍ എല്ലാവരും മാസ്ക് ധരിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവതിയെ മാസ്കില്ലാതെ കാണുകയായിരുന്നു.
വ്യത്യസ്തമായ വേഷത്തില്‍ വധു; കല്യാണപ്പിറ്റേന്ന് ട്രോള്‍ പെരുമഴ
മാസ്ക് ധരിക്കാതിരിക്കാനുള്ള യുവതിയുടെ വാദങ്ങളൊന്നും പൊലീസുകാര്‍ കേട്ടില്ലെന്ന് മാത്രമല്ല മാസ്ക് ധരിക്കാത്തതിന് പിഴയുമടപ്പിച്ചു പൊലീസ്. ഒടുവില്‍ സഹോദരന്‍ ആയിരം രൂപ പിഴയടച്ച ശേഷം മാസ്കു വപ്പിച്ചാണ് യുവതിയെ പൊലീസുകാര്‍ വിവാഹവേദിയിലേക്ക് പോവാന്‍ അനുവദിച്ചത്.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി