ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് 57 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മാതാപിതാക്കളുടെ (Parents) സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ കാര്യമാണ്. അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്നുപോയ ഒരു പാകിസ്ഥാന്‍ വധുവിന്‍റെ (Bride) വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social media) വൈറലാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. വിവാഹ വസ്ത്രത്തില്‍ പിതാവിന്റെ കരംപിടിച്ച്, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്. വേദിയിലേയ്ക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് 57 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വധുവിന്റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. വീഡിയോ കണ്ട് കരഞ്ഞുപോയെന്നാണ് പലരും പറയുന്നത്.
Also Read: അമ്മയ്ക്ക് വീണ്ടും വിവാഹം; ആഘോഷമാക്കി മകൾ; ആശംസകളുമായി സോഷ്യൽ മീഡിയ